
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണ വില കുതിച്ചുയർന്നതിനെത്തുടർന്ന് രൂപയുടെ മൂല്യത്തില്‍ ഇടിവ്. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ രൂപയുടെ മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു.
ഡോളറിനെതിരെ രൂപയുടെ മൂല്യം 4 പൈസ ഇടിഞ്ഞ് 71.12 എന്ന നിലയിലെത്തി. തെക്ക് പടിഞ്ഞാറൻ ലിബിയയിലെ ചില എണ്ണപ്പാടങ്ങൾ അടച്ചുപൂട്ടാൻ തുടങ്ങിയതോടെ ക്രൂഡ് ഓയില്‍ വില ഒരു ശതമാനത്തിലധികം ഉയർന്നു. ഖലീഫ ഹഫ്താറിനോട് വിശ്വസ്തരായ സൈന്യം പൈപ്പ് ലൈൻ അടച്ചതോടെയാണ് എണ്ണപ്പാടങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ തുടങ്ങിയത്. ഇതോടെ ഉത്പാദനം കുറയുകയും ചെയ്തു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു