കലോൽസവ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു:

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



പയ്യന്നൂര്‍: കണ്ണൂർ സർവ്വകലാശാല കലോൽസവത്തിൻ്റെ സംഘാടക സമിതി ഓഫീസ് പയ്യന്നൂർ കോളജിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി സുമേഷ് ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി വൈസ് ചെയർമാനും കോളജ് പ്രിൻസിപ്പലുമായ ഡോ. പി.സി.ശ്രീനിവാസ്  അധ്യക്ഷത വഹിച്ചു.പയ്യന്നൂർ എഡ്യുക്കേഷണൽ സൊസൈറ്റി പ്രസിഡൻ്റ് കെ.രാമചന്ദ്രൻ മാസ്റ്റർ മുഖ്യാതിഥിയായി.കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി രാഗിണി,
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എ.നിശാന്ത്, കോളജ് ഓഫീസ് സൂപ്രണ്ട് കെ.വി.ശ്രീകാന്ത്, സുവനീർ കമ്മിറ്റി ചെയർമാൻ വിജയൻ അടുക്കാടൻ, സ്റ്റാഫ് അഡ്വൈസർ വി കെ നിഷ, സംഘാടക സമിതി ജോയിൻ്റ് കൺവീനർ സി പി ഷിജു,  കോളജ് യൂണിയൻ ചെയർമാൻ കെ. അജയ് ബാബു എന്നിവർ സംസാരിച്ചു. 

സംഘാടക സമിതി കൺവീനർ ഷിബിൻ കാനായി സ്വാഗതവും യൂനിവേഴ്സിറ്റി യൂനിയൻ വൈസ് ചെയർമാൻ എ വി അനൂപ് നന്ദിയും പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha