
ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ ജനുവരി 22ന് നടപ്പിലാക്കും. ജനുവരി 22ന് രാവിലെ ഏഴ് മണിക്ക് നാല് പ്രതികളുടെയും വധശിക്ഷ നടപ്പിലാക്കും. ശിക്ഷ നടപ്പാക്കുന്നതിനുള്ള ബ്ലാക്ക് വാറണ്ട് പാട്യാല ഹൗസ് കോടതി പുറപ്പെടുവിച്ചു. അക്ഷയ് സിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ്മ, മുകേഷ് സിങ് എന്നിവരുടെ ശിക്ഷയാണ് ഈ മാസം നടപ്പിലാക്കുക. വധശിക്ഷ തടയുന്നതിന് പ്രതികള്‍ക്ക് മുന്നിലുള്ള നിയമപരമായ എല്ലാ വഴികളും അടഞ്ഞതോടെയാണ് ബ്ലാക്ക് വാറണ്ട് പുറപ്പെടുവിച്ചത്.
നിയമത്തില്‍ വിശ്വാസം ഉറപ്പിക്കുന്ന വിധിയാണ് കോടതി വിധിയെന്ന് നിര്‍ഭയയുടെ അമ്മ പ്രതികരിച്ചു. നിയമത്തില്‍ സ്ത്രീകളുടെ വിശ്വാസം ഉറപ്പിക്കുന്നതാണ് വിധി. നീതി ലഭിച്ചുവെന്നും നിര്‍ഭയയുടെ അമ്മ പറഞ്ഞു.
2012 ഡിസംബര്‍ 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡിസംബര്‍ 16ന് രാത്രിയില്‍ സുഹൃത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതികള്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. അതീവ ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി സിംഗപ്പൂരിലെ മൗണ്ട് എലിസബേത്ത് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഡിസംബര്‍ 29ന് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി.
രാജ്യത്തെ നടുക്കിയ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ അടക്കം ആറ് പ്രതികളാണ് ഉണ്ടായിരുന്നത്. കേസില്‍ വിചാരണ പുരോഗമിക്കവെ ഒന്നാം പ്രതിയായിരുന്ന രാം സിംഗ് 2013 മാര്‍ച്ച് 11ന് ജയിലിനുള്ളില്‍ തൂങ്ങി മരിച്ചു. പ്രായപൂര്‍ത്തിയാകാത്തയാള്‍ ഒഴികെയുള്ള മറ്റ് പ്രതികള്‍ക്ക് 2013 സെപ്റ്റംബര്‍ 13ന് വധശിക്ഷ വിധിച്ചു. അതേസമയം പെണ്‍കുട്ടിക്കെതിരെ ഏറ്റവും ക്രുരമായ ആക്രമണം നടത്തിയെന്ന് കണ്ടെത്തിയ പ്രതി പ്രായപൂര്‍ത്തിയായില്ലെന്ന കാരണത്താല്‍ മൂന്ന് വര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ച ശേഷം പുറത്തിറങ്ങുകയായിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു