2019ൽ കേരളത്തിലെ നിരത്തുകളിൽ പൊലിഞ്ഞത് 4408 ജീവനുകൾ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

2019ൽ  കേരളത്തിൽ   41151  റോഡ് അപകടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 4408  പേർ മരണപ്പെടുകയും 32577  പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും  13382 പേർക്ക് നിസാരമായി പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 2018 വർഷത്തെക്കൽ വർദ്ധനവാണ് ഈ വർഷം ഉണ്ടായിട്ടുള്ളത്.  ഡ്രൈവിങിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് 17103 പേർക്കെതിരെയും അപകടകരമായ രീതിയിൽ  വാഹനമോടിച്ചതിന്  69183 പേർക്കെതിരെയും സിഗ്നലുകൾ ലംഘിച്ചു വാഹനമോടിച്ച 33280 പേർക്കെതിരെയും കഴിഞ്ഞ വർഷം കേസ് എടുത്തിട്ടുണ്ട് 

വാഹനങ്ങളുടെ അമിതവേഗതയാണ് അപകടങ്ങളുടെ മുഖ്യകാരണം അതുകൊണ്ടുതന്നെ ഡ്രൈവർമാരുടെ പിഴവാണ് അപകടങ്ങളുടെ വർദ്ധനവിന്  കാരണമെന്നാണ് വിലയിരുത്തുന്നത്. അപകടങ്ങളിൽ പരിക്കേൽക്കുകയും മരണമടയുകയും ചെയ്യുന്നവരിലധികവും ഇരുചക്രവാഹനയാത്രക്കാരും കാൽനടയാത്രക്കാരുമാണ് . വൈകിട്ട് മൂന്നുമണിക്കും രാത്രി 9 മണിക്കും ഇടയിലുള്ള സമയത്താണ് കൂടുതൽ അപകടങ്ങൾ സംഭവിക്കുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം അപകടങ്ങൾ  സംഭവിച്ചിട്ടുള്ളത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha