
ഗുവാഹാത്തി: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ് പരമ്പരയ്‌ക്ക് ഇന്നു തുടക്കമാകും.
അസം ക്രിക്കറ്റ് അസോസിയേഷന്റെ ബര്‍സാപാരയിലെ ഡോക്‌ടര്‍ ഭൂപന്‍ ഹസാരിക സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴു മുതലാണു മത്സരം. മത്സരം സ്‌റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക് തത്സമയം സംപ്രേഷണം ചെയ്യും.
ജിയോ ടിവിയിലും ഹോട്ട്‌സ്പോട്ടിലും ഓണ്‍ലൈനായും തത്സമയം കാണാം. പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രക്ഷോഭം നടക്കുന്നതിനാല്‍ സ്‌റ്റേഡിയത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. സ്‌റ്റേഡിയത്തിലേക്കു പഴ്‌സ്, മൊബൈല്‍ ഫോണ്‍ എന്നിവ മാത്രമേ പ്രവേശിപ്പിക്കുകയുള്ളു എന്ന് അസം ക്രിക്കറ്റ് അസോസിയേഷന്‍ (എ.സി.എ.) സെക്രട്ടറി ദേവജിത് സൈകിയ പറഞ്ഞു.
സ്‌റ്റേഡിയത്തില്‍ പ്ലക്കാഡുകള്‍ അനുവദിക്കില്ലെന്നും അര്‍ധ ശങ്കയില്ലാതെ സൈകിയ പറഞ്ഞു. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയോടെ മധ്യനിര കൂടുതല്‍ ശക്‌തിപ്പെടുമെന്നാണു പ്രതീക്ഷയെന്ന് ഇന്ത്യന്‍ ടീം നായകന്‍ വിരാട് കോഹ്ലി പറഞ്ഞു. ജയിക്കാന്‍ ഒന്നോ രണ്ടോ താരങ്ങളെ ആശ്രയിക്കേണ്ടി വരുന്ന സ്‌ഥിതി മാറുമെന്നും ഗുവാഹാത്തിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ കോഹ്ലി പറഞ്ഞു.
ഇന്ന് 1 റണ്‍ നേടിയാല്‍ കോഹ്ലിക്ക് ട്വന്റി20 യിലെ റണ്‍ വേട്ടക്കാരില്‍ ഒന്നാമനാകാം. 52.66 ശരാശരിയില്‍ 2633 റണ്ണാണു കോഹ്ലി ഇതുവരെ നേടിയത്. രോഹിത് ശര്‍മയ്‌ക്കു പരമ്പരയില്‍നിന്നു വിശ്രമം അനുവദിച്ചതിനാല്‍ കോഹ്ലി റെക്കോഡ് സ്വന്തമാക്കുമെന്നു കരുതാം. പരുക്കില്‍നിന്നു മോചിതരായ ജസ്‌പ്രീത് ബുംറയും ഓപ്പണര്‍ ശിഖര്‍ ധവാനും തിരിച്ചെത്തുന്നത് ഇന്ത്യക്കു കരുത്താണ്.
മികച്ച ബാറ്റിങ് പ്രകടനത്തിലൂടെ വിമര്‍ശകര്‍ക്കു മറുപടി നല്‍കാമെന്ന പ്രതീക്ഷയിലാണു ധവാന്‍. ലങ്കയുടെ 16 അംഗ ടീമാണ് ഇന്ത്യന്‍ പര്യടനത്തിനെത്തിയത്. 16 മാസത്തെ ഇടവേളയ്‌ക്കു ശേഷം മുന്‍ നായകനും ഓള്‍റൗണ്ടറുമായ എയ്‌ഞ്ചലോ മാത്യൂസ് ടീമില്‍ തിരിച്ചെത്തിയതാണ് ഏറ്റവും പ്രധാനം. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനും പരമ്പര ഏറെ നിര്‍ണായകമാണ്. വിക്കറ്റിനു പിന്നിലെ ദയനീയ പ്രകടനങ്ങള്‍ മൂലം പന്ത് നിരവധി തവണ വിമര്‍ശനം നേരിട്ടു. മലയാളി വിക്കറ്റ് കീപ്പര്‍ മലയാളി സഞ്‌ജു സാംസണും ടീമിലുണ്ട്. പന്ത് വീണ്ടും പരാജയമായാല്‍ സഞ്‌ജുവിനു നറുക്കു വീഴും.
ടീം: ഇന്ത്യ- വിരാട് കോഹ്ലി (നായകന്‍), ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, സഞ്‌ജു സാംസണ്‍, ഋഷഭ് പന്ത്, ശിവം ദുബെ, യുസ്‌വേന്ദ്ര ചാഹാല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, ശാര്‍ദൂല്‍ ഠാക്കൂര്‍, നവനീപ് സെയ്‌നി, ജസ്‌പ്രീത് ബുംറ, വാഷിങ്‌ടണ്‍ സുന്ദര്‍.
ടീം: ശ്രീലങ്ക- ലസിത് മലിംഗ (നായകന്‍), ധനുഷ്‌ക ഗുണതിലകെ, ആവിഷ്‌ക ഫെര്‍ണാണ്ടോ, എയ്‌ഞ്ചലോ മാത്യൂസ്, ദാസുന്‍ ശനക, കുശല്‍ ജനിത് പെരേര, നിരോഷന്‍ ഡിക്‌വെല, ധനഞ്‌ജയ ഡി സില്‍വ, ഇസുറു ഉഡാന, ഭാനുക രാജപക്‌സെ, ഓഷാഡ ഫെര്‍ണാണ്ടോ, വാനിന്ദു ഹസാറങ്ക, ലാഹിരു തിരിമാനെ, കുശല്‍ മെന്‍ഡിസ്, ലക്ഷന്‍ സന്ദകന്‍.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു