ജനശ്രീ വാർഷികവും സ്നേഹസംഗമവും നടത്തി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


മട്ടന്നൂർ : എടയന്നൂർ ദർശന ജനശ്രീ സംഘം വാർഷികാഘോഷവും സ്നേഹസംഗമവും എടയന്നൂർ ഹയർ സെക്കന്ററി സ്കൂളിൽ കണ്ണുർ കോർപ്പറേഷൻ ഡപ്യൂട്ടി മേയർ പി.കെ.രാഗേഷ് ഉദ്ഘാടനം ചെയ്തു. ജനശ്രീ സംഘം പ്രസിഡണ്ട് എ.കെ.സതീശൻ അധ്യക്ഷനായിരുന്നു. ഡി.സി.സി. ജനറൽ സെക്രട്ടറി വി.ആർ.ഭാസ്കരൻ മുഖ്യപ്രഭാഷണം നടത്തി. റിട്ട. ഡെപ്യൂട്ടി കളക്ടർ കെ.വി.അബ്ദുള്ള എടയന്നൂരിലെ പഴയകാല അധ്യാപകരെ ആദരിച്ചു. പഠന - കലാ-കായിക രംഗങ്ങളിലെ പ്രതിഭകളെ പി.കെ.രാഗേഷ്, പഞ്ചായത്ത് മെമ്പർ സി.ജസീല എന്നിവർ അനുമോദിച്ച് ഉപഹാരങ്ങൾ വിതരണം ചെയ്തു. ഒ.കെ.പ്രസാദ്, ഉത്തമൻ മാസ്റ്റർ, കെ.ഷബീർ, കെ.പ്രശാന്തൻ, കെ.സജിത്ത്, എ.കെ.ദീപേഷ്, ഷിജു.സി, നിസാം എടയന്നൂർ, റിയാസ് കെ എന്നിവർ പ്രസംഗിച്ചു. മനോജ് കുമാർ സ്വാഗതവും പി.അശോകൻ നന്ദിയും പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha