'

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെയും രാജ്യവ്യാപകമായി പ്രതിഷേധിക്കാരെ അടിച്ചമര്‍ത്തുന്നതിലും പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് പോലീസ് തടഞ്ഞതോടെയാണ് മാര്‍ച്ച് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
ബാരിക്കേഡുകള്‍ മറിച്ചിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ പോലീസുകാര്‍ക്കു നേരെ കല്ലേറുമുണ്ടായി. ഡിവൈഎഫ്‌ഐ മാര്‍ച്ചിന് പിന്നാലെ എസ്എഫ്‌ഐ പ്രവര്‍ത്തകരും രാജ്ഭവനിലേക്ക് പ്രകടനമായെത്തി. ഇവര്‍ക്ക് നേരെയും പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
കോഴിക്കോട് നഗരത്തില്‍ എസ്എഫ്‌ഐയും-ഡിവൈഎഫ്‌ഐയും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. എല്‍ഡഎഫിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റയിലും എറണാകുളത്തും പ്രതിഷേധ മാര്‍ച്ച് നടത്തി. എറണാകുളത്ത് നടന്ന പ്രതിഷേഫധ മാര്‍ച്ച് സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു