കരുവഞ്ചാൽ: എച്ച്പിയുടെ ഗ്യാസ് സിലിണ്ടറുമായി വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു ഇന്നലെ രാത്രി 11 മണിയോടെതാഴത്തങ്ങാടി വളവിലാണ് സംഭവം നിയന്ത്രണംവിട്ട ലോറി സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് മറയുകയായിരുന്നു അപകടം നടക്കുമ്പോൾ ലോറിക്കുളളിൽ നാലുപേർ ഉണ്ടായിരുന്നു നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ഡ്രൈവർ ഉൾപ്പെടെ ഇവിടെനിന്നും മുങ്ങിയിരുന്നു ഇവർ മദ്യലഹരിയിലായിരുന്നു എന്നും ആരോപണം ഉയർന്നിട്ടുണ്ട് മറ്റ് രണ്ടുപേർ പേർ പോലീസ് എത്തുമ്പോൾ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു എന്നാൽ തങ്ങൾക്ക് ഒന്നും അറിയില്ലെന്നും ഞങ്ങൾ ചെറുപുഴയിൽ നിന്നുമാണ് വാഹനത്തിൽ കയറിയ തെന്നുമാണ് പോലീസിനോട് പറഞ്ഞത് . അപകടത്തെ തുടർന്ന് ആർക്കും പരിക്കില്ല
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു