
തിരുവനന്തപുരം: എസ്എഫ്‌ഐ ഗുണ്ടായിസത്തില്‍ പ്രതിഷേധിച്ച് എബിവിപി കേരളത്തിലെ കോളേജുകളില്‍ നാളെ പഠിപ്പ് മുടക്കി പ്രതിഷേധിക്കും. തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ ദേശീയ പൗരത്വ ഭേദഗതി നിയമത്തെ സ്വാഗതം ചെയ്തുകൊണ്ട് എബിവിപി നടത്തിയ ക്യാംപെയ്‌നു നേരെ എസ്എഫ്‌ഐ നടത്തിയ ആക്രമണത്തില്‍ നിരവധി എബിവിപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു.
തലയ്ക്കും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥികളെ തൃശൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം പന്തളം എന്‍എസ്എസ് കോളേജിലും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എബിവിപി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു.
എസ്എഫ്‌ഐ ആക്രമത്തില്‍ പ്രതിഷേധിച്ച് എബിവിപി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനു നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. പോലീസ് അതിക്രമത്തില്‍ എബിവിപി ദേശീയ നിര്‍വാഹ സമിതിയംഗം കെഎം രവിശങ്കര്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
ഇതില്‍ പ്രതിഷേധിച്ചാണ് കേരളത്തിലെ കോളേജുകളില്‍ നാളെ പഠിപ്പു മുടക്കുന്നതെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എംഎം ഷാജി അറിയിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു