ഇരിട്ടി: പായം പഞ്ചായത്ത് കുടുംബശ്രീ ജെ.എല്‍.ജി ഗ്രൂപ്പുകള്‍ ചേര്‍ന്ന് ജൈവ രീതിയില്‍ നടത്തിയ കരനെല്‍ കൃഷിയിലൂടെ വിളയിച്ചെടുത്ത നെല്ല് കുത്തി അരിയാക്കി പായം ഗോള്‍ഡന്‍ മട്ട എന്ന പൊതു നാമത്തില്‍ വിപണിയിലിറക്കി. മാടത്തിയില്‍ നടക്കുന്ന ചടങ്ങില്‍ കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ പായം ജെ എല്‍ ജി ജോയിന്റ് കണ്‍വീനര്‍ എം.എന്‍. മുരളീധരന് കൈമാറിയാണ് വിപണയിലിറക്കിയത്. ജൈവ രീതിയില്‍ ഉത്പ്പാദിപ്പിക്കുന്ന അരിയും പച്ചക്കറിയും നമ്മുടെ കുട്ടികൾക്ക് നല്‍കാന്‍ കഴിഞ്ഞാല്‍ നമ്മുടെ വീടുകളില്‍ വാങ്ങുന്ന മരുന്നിന്റെ അമ്പത് ശതമാനം കുറയ്ക്കാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു. കഞ്ഞിയും കഞ്ഞി വെള്ളവും കുടിക്കുന്ന സംസ്‌ക്കാരത്തിലേക്കും പരമ്പര്യത്തിലേക്കും നമ്മൾ മടങ്ങണം. ഇതാണ് ഹരിത കേരള മിഷനിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. ചടങ്ങില്‍ ഹരിത കേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ.കെ. സോമശേഖരന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. അശോകന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ലാല്‍.ടി ജോസ്, ഹരിത കേരള മിഷന്‍ ടെക്‌നിക്കല്‍ ഓഫീസര്‍ ഹരിപ്രിയ ദേവി, കൃഷി അസിസ്റ്റന്റ് വി.ലത, ഗ്രാമപഞ്ചായത്ത് അംഗങ്ങല്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. പായം ജെ.എല്‍.ജി ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് അരി വിപണിയില്‍ ഇറക്കുന്നത്.അഞ്ചു കിലോയുടെ പാക്കറ്റുകളായാണ് പായം ഗോള്‍ഡന്‍ മട്ട വിപണയില്‍ എത്തുക.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു