പ്രതീക്ഷയായി ഇന്ദ്രജ , സീനിയര്‍ വനിതാ ബോക്‌സിങ്‌ ഫൈനല്‍ ഇന്ന്‌

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photouploads/news/2019/12/356680/s2.jpg

കണ്ണൂര്‍: നാലാമത്‌ ദേശീയ സീനിയര്‍ വനിതാ ബോക്‌സിങ്‌ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ കെ.എ. ഇന്ദ്രജ െഫെനലില്‍. സെമി ഫെനലില്‍ മത്സരിച്ച രണ്ട്‌ കേരളതാരങ്ങള്‍ പരാജയപ്പെട്ടു. റെയില്‍വെയുടെ എട്ട്‌ താരങ്ങളും െഫെനലിലെത്തി. െഫെനല്‍ മത്സരങ്ങള്‍ ഇന്ന്‌ രാവിലെ ആരംഭിക്കും. അതേ സമയം കരുത്തരായ പഞ്ചാബ്‌ ടീം െഫെനല്‍ കാണാതെ മടങ്ങി.
കേരള താരം ഇന്ദ്രജ, യു.പിയുടെ ഇംറോസ്‌ ഖാനെ പരാജയപ്പെടുത്തിയാണ്‌ െഫെനലിലെത്തിയത്‌. 75 കിലോഗ്രാം വിഭാഗത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച്‌ പോയിന്റ്‌ നേടിയാണ്‌ ഇന്ദ്രജ ജയിച്ചത്‌. കേരള താരങ്ങളായ അഞ്‌ജു സാബു, പി.എം. അനശ്വര എന്നിവര്‍ തോറ്റു.
അഞ്‌ജുവിനെ ഓള്‍ ഇന്ത്യാ പോലീസിലെ കെ. ബീന ദേവിയും അനശ്വരയെ ഹരിയാനയുടെ അനുപമയും ഇടിച്ചിട്ടു. റെയില്‍വേയ്‌ക്കു വേണ്ടി സെമിയില്‍ മത്സരിച്ച എട്ടു താരങ്ങളും ജയിച്ചു. മോണിക്ക (48 കിലോ), ജ്യോതി (51 കിലോ), മീനാക്ഷി(54 കിലോ), സോണിയ (57 കിലോ), പവിത്ര (60 കിലോ), വിലോ ബസ്‌ മതാരി (64 കിലോ) മീനാറാണി (69 കിലോ), ഭാഗ്യ ബതികച്ചാരി(81 കിലോ) എന്നിവരാണു ജയിച്ചത്‌. ഇവര്‍ യഥാക്രമം മീനാക്ഷി (പഞ്ചാബ്‌), സോയ്‌ബാം റബേക്കാ ദേവി (മണിപ്പുര്‍), ദര്‍ശന (ഹരിയാന), റിതു (ഛത്തീസ്‌ഗഡ്‌), പൂനം കെയ്‌ത്‌ വാസ്‌ (മഹാരാഷ്ര്‌ട), ലാല്‍ബൗട്ട്‌ സായ്‌ഹി (ഓള്‍ ഇന്ത്യ പോലീസ്‌ ), അഞ്‌ജലി (ഡല്‍ഹി), ലാല്‍ഫക്‌വായ്‌ റാല്‍തേ (ഓള്‍ ഇന്ത്യ പോലീസ്‌) എന്നിവരെയാണു തോല്‍പ്പിച്ചത്‌. പഞ്ചാബ്‌ ടീമിലെ പര്‍മീന്ദര്‍ കൗര്‍, മീനാക്ഷി, മന്‍ദീപ്‌ കൗര്‍ സന്ധു എന്നിവരാണു പരാജയം ഏറ്റുവാങ്ങിയത്‌. നിലവിലെ ചാമ്പ്യന്മാരായ ഹരിയാനയുടെ ആറു താരങ്ങളില്‍ ഒരാള്‍ ഒഴികെ എല്ലാവരും െഫെനലിലെത്തി. റിതു ഗ്രേവാള്‍, സാക്ഷി, സാക്ഷി ചോപ്ര, നുപുര്‍, അനുപമ എന്നിവര്‍ െഫെനലില്‍ എത്തിയപ്പോള്‍ ദര്‍ശന പരാജയപ്പെട്ടു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha