ഡ്യൂട്ടിഫ്രീ നോട്ടിഫിക്കേഷന്‍ എടുത്തുകളഞ്ഞു; പാര്‍സല്‍ അയക്കാന്‍ ചിലവേറും.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


അബുദാബി  | നാട്ടിലേക്ക് സാധനങ്ങള്‍ അയക്കുന്നതിന് ഇനിമുതല്‍ ചിലവേറും. 5000 രൂപ വരെയുള്ള സാധനങ്ങള്‍ നാട്ടിലേക്ക് നികുതിയില്ലാതെ അയക്കാന്‍ കഴിയുന്ന ഡ്യൂട്ടിഫ്രീ നോട്ടിഫിക്കേഷന്‍ എടുത്തുകളഞ്ഞ് വിദേശവ്യാപാര നയം ഭേദഗതി ചെയ്തതോടെ ഗള്‍ഫില്‍നിന്ന് നാട്ടിലേക്ക് പാര്‍സല്‍ അയക്കല്‍ ചെലവേറിയതാവും. ജി എസ് ടി അടക്കം 42 ശതമാനം നികുതി നല്‍കിയാണ് ഇനി സാധനങ്ങള്‍ അയക്കാന്‍ കഴിയുക . ഇതുസംബന്ധിച്ച് വിദേശവ്യാപാര ഡയറക്ടര്‍ ജനറല്‍ അമിത് യാദവ് കഴിഞ്ഞദിവസം ഉത്തരവ് ഇറക്കി.

ജീവന്‍രക്ഷാ മരുന്നുകള്‍ക്കും കയ്യില്‍ കെട്ടുന്ന രാഘികള്‍ക്കുമാണ് ഇളവുള്ളത്. ചില ഇകോമേഴ്‌സ് കമ്പനികള്‍ ചൈനീസ് സാധനങ്ങള്‍ നികുതിവെട്ടിച്ച് ഇറക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഡ്യൂട്ടി ഫ്രീ നോട്ടിഫിക്കേഷന്‍ നിര്‍ത്തലാക്കിയത്. ബന്ധുക്കള്‍ക്ക് സമ്മാനങ്ങളും അവശ്യവസ്തുക്കളും പാര്‍സല്‍ കൊടുത്തയക്കുന്ന സാധാരണക്കാരായ പ്രവാസികള്‍ക്കും ഉത്തരവ് തിരിച്ചടിയാണ്.

വിമാനത്തില്‍ യാത്രക്കാരന് സാധാരണഗതിയില്‍ നിശ്ചിത ബാഗേജ് മാത്രമേ കൊണ്ടുപോകാനാകൂ എന്നതിനാല്‍ പ്രവാസികള്‍ വീട്ടിലേക്കുള്ള പലസാധനങ്ങളും കാര്‍ഗോ വഴിയാണ് അയച്ചിരുന്നത്. താഴ്ന്ന വരുമാനമുള്ളവര്‍ക്ക് ചെറിയ കാലയളവില്‍ നാട്ടിലേക്ക് പോകാന്‍ കഴിയാത്തതിനാല്‍ ഈ സൗകര്യത്തെ വലിയ തോതില്‍ ഉപയോഗപ്പെടുത്താറുണ്ട്

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha