നാളത്തെ ഹര്‍ത്താലില്‍ നിന്നും പിന്നോട്ടില്ലെന്ന് സംയുക്ത സമര സമിതി; ഏഴു ദിവസം മുന്‍പുള്ള നോട്ടീസ് നല്‍കലൊന്നും നടക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ആഹ്വാനം ചെയ്തിട്ടുള്ള ഹര്‍ത്താലില്‍ നിന്നും പിന്നോട്ടില്ലെന്ന് സംയുക്ത സമര സമിതി. ഹര്‍ത്താല്‍ നടത്താനായി ഏഴു ദിവസം മുന്‍പുള്ള നോട്ടീസ് നല്‍കലൊന്നും നടക്കില്ലെന്നും അവശ്യസേവനങ്ങളെയും ശബരിമല തീര്‍ത്ഥാടകരെയും ഒഴിവാക്കിയിട്ടുണ്ടെന്നും സംയുക്ത സമര സമിതി വ്യക്തമാക്കി.
സംസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന ഹര്‍ത്താല്‍ പിന്‍വലിക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി നിര്‍ദേശ പ്രകാരം നോട്ടീസ് നല്‍കാതെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നും സംഘടകര്‍ക്ക് പോലീസ് നോട്ടീസ് നല്‍കുമെന്നും ഹര്‍ത്താലിനെ നേരിടാന്‍ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ബെഹ്‌റ പറഞ്ഞു.
തീവ്രവാദ സ്വഭാവമുള്ള ചില സംഘടനകളാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഹര്‍ത്താലിന്റെ മറവില്‍ കലാപമുണ്ടാക്കാനാണ് കമ്മ്യൂണിസ്റ്റ് ഭീകരരുടെ അടക്കം ലക്ഷ്യമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ സാഹചര്യത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഡിജിപി അറിയിച്ചിട്ടുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു