മാക്കൂട്ടത്ത് സ്വന്തം ഭൂമിയിലെ മരം മുറി - കർണ്ണാടക വനം വകുപ്പ് അറസ്റ്റ് ചെയ്ത ദമ്പതികൾക്ക് ജാമ്യമില്ല - കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo
ഇരിട്ടി:  മാക്കൂട്ടത്ത് കേരളത്തിന്റെ അധീനതയിലുള്ള റവന്യു പുറംപോക്ക് ഭൂമിയിൽ നിന്ന് മരം മുറിച്ചതിന് കർണാടക വനംവകുപ്പ് അറസ്റ്റ് ചെയ്ത മലയാളി ദമ്പതികൾക്ക് ജാമ്യം ഇല്ല. കേസ് നാളത്തേക്ക് ( വെള്ളിയാഴ്ച) മാറ്റി. മടിക്കേരി ജയിലിൽ കഴിയുന്ന ദമ്പതികൾ ഇനിയും ജയിലിൽ തുടരേണ്ടി വരും. ഇന്നലെ കേസ് വീരാജ്‌പേട്ട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിഗണിച്ചെങ്കിലും എപിപി സ്ഥലത്തില്ലാത്തതിനാൽ സർക്കാരിന്റെ വിശദീകരണം മനസിലാക്കാൻ പറ്റാത്തതിനാൽ ജാമ്യം നിരസിക്കുകയായിരുന്നു. ഇതിനിടയിൽ കേസിൽ മറ്റു 2 മലയാളികളെ കൂടി കർണാടക വനം വകുപ്പ് പ്രതിപട്ടികയിൽ ചേർത്തിട്ടുണ്ട്.
മലയാളി ദമ്പതികളായ മാട്ടുമ്മൽ ബാബു, ഭാര്യ സൗമിനി എന്നിവർക്കുവേണ്ടി ഹാജരായ അഡ്വ ഡി.സി.ധ്രുവകുമാർ കേസിന്റെ ന്യുനതകളും ജാമ്യം അനുവദിക്കേണ്ട സാഹചര്യങ്ങളും വിശദമായി അവതരിപ്പിച്ചെങ്കിലും മജിസ്‌ട്രേറ്റ് കോനപ്പ ജാമ്യം നിരസിക്കുകയായിരുന്നു. ഇന്ന് പുത്തരി അവധി ആയതിനാൽ നാളെയെ എപിപി ഉണ്ടാവുകയുള്ളൂ. ജാമ്യം കിട്ടുമെന്ന പ്രതീക്ഷയിൽ മകൾ സൗഭാഗ്യ, ഭർത്താവ് ധനേഷ്, 2 വയസുള്ള കുഞ്ഞ് നൈവേദ്യ എന്നിവരുൾപ്പെടെ കോടതി വരാന്തയിൽ കാത്തു നിന്നിരുന്നു. 12.10 ന് വിളിച്ച കേസ് വാദങ്ങൾ ശേഷം 3 മണിക്കത്തേക്ക് വിധി പറയാൻ ്മാറ്റിയിട്ടാണ് ജാമ്യമില്ലെന്ന് അറിയിക്കുന്നത്.
മാക്കൂട്ടത്ത് 30 വർഷമായി ജീവിക്കുന്ന കുടുംബം അവരുടെ പുരയിടത്തിലെ ചെറിയ മാവ്, പ്ലാവ്, തേക്ക് എന്നിവ മുറിച്ചതിനാണ് കർണാടക വനപാലകർ പിടിച്ചുകൊണ്ടുപോയി വനത്തിൽ നിന്ന് മരം മുറിച്ച് എന്നു കേസ് ചുമത്തിയത്. സംഭവത്തെ തുടർന്ന് നാട്ടുകാർ വൻ പ്രതിഷേധം ഉയർത്തുകയും ചൊവ്വാഴ്ച 3 മണിക്കൂറോളം കൂട്ടുപുഴ പാലത്തിൽ റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു. സണ്ണി ജോസഫ് എംഎൽഎ, തഹസിൽദാർ കെ.കെ.ദിവാകരൻ എന്നിവരുടെ നേതൃത്വത്തിൽ കലക്ടർ മുഖേന നടത്തിയ ചർച്ചകളെ തുടർന്ന് കേരള സംഘം വീരാജ്‌പേട്ടയിൽ എത്തിക്കോളൂ കോടതിയിൽ ഹാജരാക്കി ജാമ്യം തരും എന്ന് കർണാടക വനം വകുപ്പ് വാഗ്ദാനം നൽകിരുന്നു. ഇതനുസരിച്ച് തഹസിൽദാരുടെയും പായം പഞ്ചായത്ത് പ്രസിഡന്റ് എൻ.അശോകന്റെയും അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷീജ സെബാസ്റ്റ്യന്റെയും നേതൃത്വത്തിൽ എത്തിയ കേരള സംഘത്തെ 6 മണിക്കൂർ കാത്തു നിർത്തിക്കുകയും ദമ്പതികളെ ജാമ്യമില്ലാ വകുപ്പുകൾ ചൂമത്തി കോടതിയിൽ ഹാജാക്കുകയും ആയിരുന്നു. കലക്ടർ മുഖേന ജനപ്രതിനിധികൾക്ക് നൽകിയ ഉറപ്പ് ചൂണ്ടിക്കാട്ടിയാണ് വഴിതടയൽ സമരം അവസാനിപ്പിച്ചത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha