സ്ഥലം ഏറ്റെടുത്ത് നൽകിയില്ല വളയംചാൽ പാലം നിർമ്മാണം നിലച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിട്ടി: ആവശ്യമായ സ്ഥലമേറ്റെടുത്തുൽകാത്തതിനെത്തുടർന്ന് ആറളം ഫാമിനെയും കണിച്ചാർ പഞ്ചായത്തിന്റെയും ബന്ധിപ്പിക്കുന്ന വളയംചാൽ തൂക്കുപാലത്തിന്റെ നിർമ്മാണ പ്രവർത്തികൾ പാതി വഴിയിൽ നിലച്ചു.  നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന പാലത്തിന്റെ   തൂണുകളുടെ നിര്‍മ്മാണത്തിന് സ്വകാര്യ വ്യക്തിയില്‍ നിന്നും ഭൂമി ഏറ്റെടുത്ത് നല്‍കാഞ്ഞതാണ് നിര്‍മ്മാണം പാതി വഴിയിൽ നിലക്കാനിടയാക്കിയത് .  കണിച്ചാര്‍ പഞ്ചായത്തിന്റെ  അധീനതയില്‍ വരുന്ന ഭാഗത്തെ തൂണിന്റെ നിര്‍മ്മാണത്തിനാണ് അധിക ഭൂമി ഏറ്റെടുത്ത് കൈമാറേണ്ടത്. ഇതിനായി താലൂക്ക് സര്‍വ്വെ വിഭാഗം ഏറ്റെടുക്കേണ്ട 20 സെന്റ് ഭൂമി അളന്നു തിരിച്ച് കൈമാറിയെങ്കിലും ജില്ലാ ഭരണ കൂടത്തില്‍ നിന്നും അനുകൂലമായി തീരുമാനമുണ്ടായില്ല. പാലത്തിന്റെ പുഴയില്‍ നിര്‍മ്മിക്കേണ്ട തൂണിന്റെയും ആറളം വളയംചാല്‍ ഭാഗത്തും നിര്‍മ്മിക്കേണ്ട തൂണിന്റെയും നിര്‍മ്മാണം പൂര്‍ത്തിയായിടുണ്ട്. സ്ഥലം ഉടമയുമായി ധാരണയുണ്ടാക്കി കരാര്‍ കമ്പിനിക്ക് ഏറ്റെടുത്ത ഭൂമി കൈയമാറിയാല്‍ മാത്രമെ പ്രവ്യത്തി ആരംഭിക്കാന്‍ കഴിയു. ഇതിനുള്ള നടപടികള്‍ സ്തംഭനാവസ്ഥയിലായിരിക്കുന്നത്.
ആറളം ഫാമിലേയും കണിച്ചാറിലേയും ആദിവാസികല്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിന് നിവാസികളുടെ ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു വളയംചാല്‍ പുഴയ്ക്ക് കുറുകെ കോണ്‍ക്രീറ്റ് പാലം. നിലവില്‍ തൂക്കുപാലമാണ് ഉപയോഗിക്കുന്നത്. ഓരോ മഴക്കാലത്തും നിരവധി തവണയാണ് ഈ തൂക്കുപാലം തകർന്നത്. പാലം തകര്‍ന്ന് ജീവഹാനിവരെ ഉണ്ടായിടുണ്ട്. ഫാമില്‍ നബാര്‍ഡ്  സ്‌കീമില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന 29 കോടിയുടെ പദ്ധതിയില്‍ നിന്നാണ് വളയംചാല്‍ , ഓടന്‍തോട്  പാലങ്ങള്‍ നിര്‍മ്മിക്കുന്നത്.
അതേസമയം ഓടന്‍തോട് പാലത്തിന്റെ നിര്‍മ്മാണം പകുതിയിലധികം പിന്നിട്ടു കഴിഞ്ഞു . ഇതോടൊപ്പം തുടങ്ങിയതാണ് വളയംചാല്‍ പാലവും. അടുത്ത മഴയ്ക്ക് മുന്‍മ്പ് തൂണുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ജനങ്ങളുടെ യാത്ര ദുരിത്തതിലാകും .   ഇപ്പോഴത്തെ അവസ്ഥയില്‍ കരാര്‍ കലാവധിക്കുള്ളില്‍ പാലം പൂര്‍ത്തിയാവില്ല. എന്ന് തന്നെ വിശ്വസിക്കാം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha