അടുത്ത അപ്‌ഡേറ്റില്‍ ലഭിക്കുക പുതിയ വാട്‌സ് ആപ്പ്
കുറേയധികം നാളായി വാട്‌സ് ആപ്പില്‍ പുതിയ മാറ്റങ്ങള്‍ എത്തുന്നു,എന്നാല്‍ പുതിയ അപ്‌ഡേറ്റില്‍ ഉപയോക്താക്കളെ ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ് വാട്‌സ് ആപ്പ്.ഡാര്‍ക്ക് മോഡ്,ഡിലീറ്റ് മെസേജ്,മള്‍ട്ടി ഡിവൈസ് സപ്പോര്‍ട്ട് എന്നിവയാണ് പുതിയ അപ്‌ഡേഷനിലെ പ്രത്യേകതകള്‍.
ഇപ്പോള്‍ വെളുപ്പില്‍ കാണുന്നതെല്ലാം കറുപ്പായി മാറുകയും അക്ഷരങ്ങളും മറ്റു നിറങ്ങളിലുള്ള ഘടകങ്ങളും കണ്ണിനു സുഖകരമായ നിറങ്ങളിലേക്കു മാറുന്നതുമാണ് ഡാര്‍ക്ക് മോഡുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇൗ സംവിധാനത്തിലൂടെ ബാറ്ററി ഉപയോഗം കുറയ്ക്കാന്‍ സാധിക്കും എന്നാണ് കണക്ക് കൂട്ടുന്നത്.
നിലവില്‍ അയച്ച മെസേജുകള്‍ ഡിലീറ്റ് ചെയ്യാന്‍ സൗകര്യമുണ്ടെങ്കിലും അതില്‍ നിന്ന് ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ അപ്‌ഡേഷന്‍. അയയ്ക്കുന്ന സന്ദേശം എത്ര സമയം കഴിയുമ്പോള്‍ ഡിലീറ്റ് ആവണം എന്ന് അയയ്ക്കുമ്പോള്‍ തന്നെ അടയാളപ്പെടുത്താം. ഒരു മണിക്കൂര്‍, ഒരു ദിവസം, ഒരാഴ്ച, ഒരു മാസം എന്നിങ്ങനെ ദൈര്‍ഘ്യം ക്രമീകരിക്കാം. ക്രമീകരിച്ച സമയമാകുമ്പോള്‍ അങ്ങനൊരു മെസേജ് അവിടെ ഉണ്ടാവില്ല.
ഒരേ ഫെയ്‌സ്ബുക് അക്കൗണ്ട് കംപ്യൂട്ടറിലും ഫോണിലും ഒക്കെ ഉപയോഗിക്കുന്നതുപോലെ ഒരേ വാട്‌സാപ് അക്കൗണ്ട് പല ഉപകരണങ്ങളില്‍ ഉപയോഗിക്കാം. ഒരു നമ്പറില്‍ ഒറ്റ വാട്‌സാപ് എന്ന പ്രശ്‌നത്തിനു പരിഹാരം.മ്യൂട് ചെയ്ത സ്‌റ്റേറ്റസുകള്‍ക്കു മാത്രമായുള്ള മ്യൂട്ടഡ് സ്‌റ്റേറ്റസ് ടാബും ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് കോണ്‍ടാക്ട് സേവ് ചെയ്യുന്ന സംവിധാനവും ഉള്‍പ്പെടെ ഉപയോഗപ്രദമായ വേറെയും പുതുമകളുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു