ചെറുപുഴ:പാടിയോട്ടുചാൽ വയക്കരയിൽ ഡിസൈനിംഗ് സ്ഥാപനം കത്തി നശിച്ചു. പാടിയോട്ടുചാൽ വയക്കര സ്കൂളിന് സമീപത്തെ സരിഗ ആർട്‌സ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. ഞായറാഴ്ച (01.12.19) രാത്രി ഏഴുമണിയോടെയായിരുന്നു അപകടം. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു. സ്ഥാപനത്തിനുള്ളിലുള്ള കമ്പ്യൂട്ടറുൾപ്പെടെയുള്ള എല്ലാ സാധനങ്ങളും കത്തി നശിച്ചു. നാട്ടുകാരും പെരിങ്ങോത്ത് നിന്നുമെത്തിയ ഫയർ ഫോഴ്‌സും ചേർന്നാണ് തീ അണച്ചത്. ഞായറാഴ്ചയായിരുന്നതിനാൽ സ്ഥാപനത്തിൽ ആരും ഉണ്ടായിരുന്നില്ല.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു