*
സവോള വിലക്കയറ്റത്തിനെതിരെ വേറിട്ട സമര പരിപാടി
കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ കാൽടെക്സ് ജംഗ്‌ഷനിൽ ഡിസംബർ 11ബുധനാഴ്ച്ച രാവിലെ 8മണി മുതലാണ് സവോളയില്ലാതെ പാചകം ചെയ്തു കൊണ്ട് വേറിട്ടൊരു സമരപരിപാടി ആരംഭിക്കുന്നത്.

കഴിഞ്ഞ മൂന്നാം തിയതി സംഘടന നടത്തിയ ജില്ലാ സമ്മേളനം ആയിരങ്ങൾ പങ്കെടുത്ത് വൻവിജയമായിരുന്നു.
വർധിച്ചു വരുന്ന അരി, ഉള്ളി, ഓയിൽ മറ്റു നിത്യോപയോഗ സാധനങ്ങളുടെയും വിലവർധനവിനെതിരെ ഇനിയും പ്രക്ഷോപങ്ങൾ മറ്റു ജില്ലാ കേന്ദ്രങ്ങളിലും മണ്ഡലം, മേഖലാ കേന്ദ്രങ്ങളിലും തുടരുമെന്ന് സംസ്ഥാന സെക്രട്ടറി ഉസ്മാൻ പാറയിൽ അറിയിച്ചു.
ഈ സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ കേന്ദ്ര-സംസ്ഥാന സർക്കാറുകളെ അറിയിക്കുന്നതിനു വേണ്ടിയാണ് സംഘടന ലക്ഷ്യമിടുന്നത്. തൊഴിലാളികൾക്ക് തൊഴിൽ സാധ്യത കുറയുന്നതും ഇങ്ങനെയുള്ള സമാപരിപാടിക്ക് സംഘടനയെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമരപരിപാടിയിൽ സംസ്ഥാന ജില്ലാ നേതാക്കളും ഭാരവാഹികളും പങ്കെടുക്കും.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു