കോളിളക്കം സൃഷ്ടിച്ച മറിയക്കുട്ടി കൊലക്കേസ് ദുരൂഹത നീങ്ങുന്നു.. പ്രതികൾ ഉടൻ വലയിലാകുമെന്നു സൂചന

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ചെറുപുഴ: കാക്കേഞ്ചാല്‍ പടത്തടത്തെ കുട്ടമാക്കല്‍ മറിയക്കുട്ടി കൊലക്കേസിന്റെ അന്വേഷണം തുടങ്ങി ഏഴ് വര്‍ഷത്തിനു ശേഷം കൂടുതല്‍ തെളിവുകള്‍ പുറത്ത് വരുന്നു. അന്ന് കാണാതെ പോയ ദൃശ്യങ്ങളാണ് ഇപ്പോള്‍ സി.ബി.ഐ കണ്ടെടുത്ത് കേസന്വേഷണത്തിന് തുമ്ബുണ്ടാക്കാനുള്ള ശ്രമം നടത്തുന്നത്.അന്വേഷണങ്ങള്‍ക്കിടയില്‍ കാണാതെ പോയ നിരീക്ഷണ കാമറാ ദൃശ്യങ്ങള്‍ കണ്ടെടുത്തുകൊണ്ടുള്ള സി.ബി.ഐയുടെ അന്വേഷണമാണ് കേസിന് വഴിത്തിരിവായി മാറുന്നത്.ഈ ദൃശ്യങ്ങള്‍ സി.ബി.ഐ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം പൊതുജനങ്ങള്‍ക്ക് മുമ്ബില്‍ പ്രദര്‍ശിപ്പിച്ചു. ഉച്ചയ്‌ക്ക് ശേഷം രണ്ടര മുതല്‍ രാത്രി ഏഴ് വരെയുള്ള ദൃശ്യങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.ഇതില്‍ സംശയം തോന്നിയ ചില ദൃശ്യങ്ങള്‍ ആളുകള്‍ സി.ബി.ഐ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.ഈ രംഗങ്ങള്‍ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha