
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ ജാമിയ മിലിയ സര്‍വകലാശാലയില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനും ഡല്‍ഹി പോലീസിനും ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു. എന്നാല്‍ എത്രയും പെട്ടെന്ന് ഹര്‍ജികള്‍ പരിഗണിക്കണമെന്ന് ആവശ്യം കോടതി നിരാകരിച്ചു. ഫെബ്രുവരി നാലിന് ശേഷമെ ഹര്‍ജികള്‍ പരിഗണിക്കൂവെന്നാണ് കോടതി നിലപാടെടുത്തത്. കോടതിയുടെ തീരുമാനത്തിനെതിരെ ഷെയിം ഷെയിം വിളിച്ചാണ് അഭിഭാഷകര്‍ പ്രതിഷേധിച്ചത്.
അതേസമയം കേസ് ഫെബ്രുവരി നാലിന് ശേഷം പരിഗണിക്കുമമ്പാള്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്ക് ഇടക്കാല സംരക്ഷണം അനുവദിക്കണമെന്ന ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ വാദിച്ചെങ്കിലും കോടതി അത് അനുവദിച്ചില്ല. ജാമിയ മിലിയ സര്‍വകലാശാലയിലെ പോലീസ് നടഎടിക്കെതിരെയാണ് ഹര്‍ജികള്‍ കോടതിയിലെത്തിയത്. ഹര്‍ജി നേരത്തെ പരിഗണിക്കണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടുവെങ്കിലും കോടതി നിഷേധിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് അഭിഭാഷകര്‍ കോടതിയില്‍ ബഹളം വെച്ചു. ഷെയിം ഷെയിം മുദ്രാവാക്യം മുഴക്കിയാണ് അഭിഭാഷകര്‍ പ്രതിഷേധിച്ചത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു