മലപ്പുറം | പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് കേരളത്തില്‍ നാളെ നടക്കുന്ന ഹര്‍ത്താലിനെ എതിര്‍ത്ത് മൂസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. നാളത്തെ ഹര്‍ത്താല്‍ ബി ജെ പിയെ സഹായിക്കുന്നതിനാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തില്‍ ഹര്‍ത്താന്‍ നടത്തേണ്ട സാഹചര്യം ഇപ്പോഴില്ല. ഹര്‍ത്താല്‍ ആവശ്യമുള്ളപ്പോള്‍ കേരളം ഒറ്റക്കെട്ടായി നടത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഹര്‍ത്താല്‍ സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു