അറവ്മാലിന്യം തള്ളാനെത്തിയവരെ നാട്ടുകാർ പിടികൂടി വാഹനം അടിച്ചു തകർത്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിട്ടി: എടക്കാനം പാലാപ്പറമ്പിൽ ജനവാസ കേന്ദ്രത്തില്‍ അറവുമാലിന്യം തള്ളാനെത്തിയ സംഘത്തേയും വാഹനവും നാട്ടുകാര്‍ പിടികൂടി. മാലിന്യം കൊണ്ടുവന്ന പിക്കപ്പ് വാന്‍  നാട്ടുകാര്‍ അടിച്ചു തകര്‍ത്തു. തള്ളിയ മാലിന്യം തിരിച്ചെടുപ്പിച്ച്  പിടിക്കപ്പെട്ടവരുടെ വീട്ടു പറമ്പില്‍ കുഴിച്ചു മൂടി.
തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം. എടക്കാനം - കീഴൂര്‍കുന്ന് റോഡില്‍ പാലാപ്പറമ്പ് ഗ്യാസ് ഗോഡൗണിനടുത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് പിക്കപ്പ് വാനില്‍  അറവുമാലിന്യം എത്തിച്ച്  നിക്ഷേപിക്കാനുള്ള ശ്രമമാണ് നാട്ടുകാർ തടഞ്ഞത്.
മലപ്പുറം ,കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ഇറച്ചിക്കടകളില്‍ നിന്നും കരാറടിസ്ഥാനത്തില്‍ അറവുമാലിന്യം ശേഖരിച്ച് രാത്രി കാലങ്ങളില്‍ ജനവാസ കേന്ദ്രത്തിലും ജലാശയങ്ങളിലും തള്ളുന്ന സംഘത്തെയാണ് നാട്ടുകാർ പിടികൂടിയത്. രോഷാകുലരായ നാട്ടുകാർ മാലിന്യം കൊണ്ടുവന്ന പിക്കപ്പ് വാൻ അടിച്ചു തകർത്തു.
പുന്നാട് സ്വദേശി റിയാസ് (31) സ്ഥലമുടമയും പുന്നാട്സ്വദേശിയുമായ സുരേഷ് (53) എന്നിവരേയാണ് നാട്ടുകാര്‍ പിടികൂടിയത്.  വാഹനം നാട്ടുകാര്‍ വളഞ്ഞയുടന്‍ ഡ്രൈവറും  സഹായിയും ഓടി രക്ഷപ്പെട്ടു. പ്രദേശത്ത് മാലിന്യ നിക്ഷേപം രൂക്ഷമാവുകയും തെരുവുനായ്ക്കളുടെ ശല്യം വർദ്ധിക്കുകയും ചെയ്തതോടെ  യുവാക്കളുടെ നേത്യത്വത്തില്‍ പ്രദേശത്ത് രാത്രി കാല നിരീക്ഷണം നടത്തി വരുന്നതിനിടയിലാണ് ഇവര്‍ പിടിക്കപ്പെടുന്നത്. 
  ഇരിട്ടി എസ്.ഐമാരായ  രാജുവിന്റെയും റെജി സ്‌ക്കെറിയുടേയും നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി മാലിന്യ വണ്ടി കസ്റ്റഡിയിലെടുത്തു. രണ്ട് പേര്‍ക്കെതിരെയും കേസ് എടുത്തു. നഗസഭാ ചെയര്‍മാന്‍ പി.പി അശോകന്‍ , നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. കെ.  കുഞ്ഞിരാമൻ എന്നിവർ  സ്ഥലത്തെത്തി . നഗരസഭാ എക്റ്റ് പ്രകാരം പിഴചുമത്തി.  ചാക്കാട് സ്വദേശി റിയാസ് മന്‍സിലില്‍ വി.പി. റിയാസിന്റെ ഉടമസ്ഥതയിലുള്ള പിക്കപ്പ് വാനിന്റെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളും ആരംഭിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha