പെരിങ്ങോം : ഇന്ത്യയെ വെട്ടിമുറിക്കാന്‍ അനുവദിക്കില്ല,പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി എസ്എഫ്എെ പെരിങ്ങോം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാത്തില്‍ ബിഎസ്എന്‍എല്‍ ഒാഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് ഡിവെെഎഫ്എെ പെരിങ്ങോം ബ്ലോക്ക് സെക്രട്ടറി പി.പി സിദിന്‍ ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് പൗരത്വ ഭേദഗതി ബില്‍ കത്തിച്ച് പ്രതിഷേധിച്ചു.ഏരിയ പ്രസിഡന്റ് സേവ്യര്‍ പോള്‍ അധ്യക്ഷനായി.സിവി വിഷ്ണു പ്രസാദ്, ജയേഷ് ടി.പി,ശരത് ടി.കെ എന്നിവര്‍ സംസാരിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു