വന അദാലത്തുകൾ സമാപിച്ചു; ആകെ ലഭിച്ചത് 3870 പരാതികൾ, നൽകിയത് 2.59 കോടി നഷ്ടപരിഹാരം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



കൊച്ചി :വനം-വന്യജീവി വകുപ്പു മായി ബന്ധപ്പെട്ട  പൊതുജനങ്ങളുടെയുടെ പരാതികൾക്ക് അടിയന്തര പരിഹാരം കാണുന്നതിന് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ  ജില്ലകളിലും നടത്തിവന്ന വന അദാലത്തുകൾക്ക്  പെരുമ്പാവൂരിൽ സമാപനം. അദാലത്ത് മികച്ച രീതിയിൽ പൂർത്തിയാക്കാനായെന്നും 85 ശതമാനം അപേക്ഷകളും  അനുകൂലമായി തീർപ്പാക്കാൻ സാധിച്ചുവെന്നും വനം മന്ത്രി അഡ്വ കെ രാജു പറഞ്ഞു.

പല കാരണങ്ങളാൽ കൊണ്ടും തീർപ്പാക്കാൻ വൈകിയ പരാതികൾക്കുൾപ്പടെജനപ്രതിനിധികളും വ കപ്പുദ്യോഗസ്ഥരുമായി ചേർന്ന്  പരിഹാരം കണ്ടെത്താൻ സാധിച്ചു വെന്നും അദ്ദേഹം പറഞ്ഞു. ‘എറണാകുളം ആലപ്പുഴ ജില്ലാ വന അദാലത്തുകളും സംസ്ഥാന തല സമാപന സമ്മേളനവും പെരുമ്പാവൂർ ഇ എം എസ് സ്മാരക ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

നിയമപരമായി പരിഗണിക്കാൻ സാധിക്കാത്ത പരാതികളൊഴികെ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ പരാതികളും അദാലത്തിൽ പരിഗണിച്ചിരുന്നു. പതിനാല് ജില്ലകളിലായി നടത്തിയ 13 അദാലത്തുകളിൽ നിന്നായി 3870 പരാതികളാണ് ലഭിച്ചത്. ഇതിൽ  3304 പരാതികളും പരിഹരിച്ചു. വന്യജീവി ആക്രമണം, കൃഷിനാശം, അപകടകരമായ രീതിയിൽ നിൽക്കുന്ന മരംമുറി, റോഡ് നിർമ്മാണം, തടിമില്ലുകളുടെ ലൈസൻസ് എന്നിവയുമായി ബന്ധപ്പെട്ട പരാതികളായിരുന്നു ഏറെയും. വിവിധ പരാതികളി ലായി 2.59 കോടിയുടെ നഷ്ടപരിഹാരവും വിതരണം ചെയ്തു. സംസ്ഥാനത്തൊട്ടാകെ 282 കേസുകൾ മാത്രമാണ് നിരസിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

പരാതികൾ വേദിയിൽ വച്ചു തന്നെ പരിഹരിക്കുകയും ഉത്തരവുകൾ കൈമാറുകയും ചെയ്തു. നിരസിച്ച പരാതികൾ സംബന്ധിച്ച വിവരങ്ങൾ പരാതിക്കാരെ ബോധ്യപ്പെടുത്താനായതും മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. അദാലത്തിന് ഒരാഴ്ച മുമ്പുവരെ ലഭിച്ച എല്ലാ പരാതികളും പരിഗണിച്ചു. കൂടാതെ അദാലത്തു വേദികളിലും പരാതികൾ സ്വീകരിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു. അത്തരം പരാതികളിൽ ഒരു മാസത്തിനകം തീർപ്പുകൽപ്പിക്കാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

വനമേഖല കുറവായതിനാൽ ജില്ലയായതിനാൽ ആലപ്പുഴ  എറണാകുളം ജില്ലാ അദാലത്തുകൾ  സo യുക്തമായി നടത്തുകയായിരുന്നു. ആഗസ്റ്റ് ഒൻപതിന് നെടുമങ്ങാട് മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന തിരുവനന്തപുരം ജില്ലാ അദാലത്തോടെയാണ് സംസ്ഥാനത്ത് വനം അദാലത്തുകൾക്ക് തുടക്കമായത് എൽദോസ് കുന്നപ്പിള്ളി എം എൽ എ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വന അദാലത്തുകളെ സംബന്ധിച്ച സഫലം സമക്ഷം കൈപ്പുസ്തകം  ആന്റണി ജോൺ എം എൽ എ ക്ക് നൽകി വനം മന്ത്രി പ്രകാശനം ചെയ്തു.

വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിൽ ഒരു അദാലത്ത് സംഘടിപ്പിക്കുന്നത്. പല കാരണങ്ങൾകൊണ്ടും തീർപ്പാക്കാൻ സാധിക്കാതിരുന്ന പരാതികളും അദാലത്തിൽ അതിൽ തീർക്കാനായി വിവിധ വകുപ്പുകളുടെ സഹകരണവും ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ഉറപ്പാക്കിയിരുന്നു. അതുകൊണ്ട് അദാലത്ത് വേദിയിൽ വെച്ച് തന്നെ പരാതി പരിഹാര ഉത്തരവുകളും നഷ്ടപരിഹാരവും വും പരാതിക്കാർക്ക് വിതരണം ചെയ്യാനായി ആയി.നിരസിച്ച കേസുകൾ സംബന്ധിച്ച വിശദാംശങ്ങൾ പരാതിക്കാരെ നേരിട്ട് ബോധ്യപ്പെടുത്തുകയും ആദ്യത്തെ അദാലത്ത് അനുഭവമാണ്.

ചടങ്ങിൽ അനൂപ് ജേക്കബ് എംഎൽഎ, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പി കെ കേശവൻ ,ചീഫ് വൈൽഡ് ലൈഫ് വാർഡൻ സുരേന്ദ്ര കുമാർ ,പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ബെന്നിച്ചൻ തോമസ്, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ രാജേഷ് രവീന്ദ്രൻ, മുൻ എംഎൽഎ സാജുപോൾ വാർഡ് കൗൺസിലർ മേഴ്സി ജോൺസൺ,  കൂവപ്പടി ബ്ലോക്ക് പഞ്ചാ.പ്രസിഡന്റ് ബിന്ദുഗോപാല കൃഷ്ണൻ, ഫാമിംഗ് കോർപ്പറേഷൻ ചെയർമാൻ കെകെഅഷറഫ്,ഡിഎഫ്ഒമാരായ ഉണ്ണികൃഷ്ണൻ, നരേന്ദ്രകുമാർ, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ, മറ്റ് വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha