
കണ്ണൂര്‍: കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മണി ചെയിന്‍ തട്ടിപ്പുനടത്തി 31.92 കോടി തട്ടിയെടുത്ത കേസില്‍ തൃശൂര്‍ സ്വദേശി കണ്ണൂരില്‍ അറസ്‌റ്റില്‍. കയ്‌പമംഗലം ചന്ദനപ്പറമ്പില്‍ ഷാജി സി. മുഹമ്മദി (48) നെയാണ് ഡിവൈ.എസ്.പി: പി.പി. സദാനന്ദന്‍ അറസ്‌റ്റു ചെയ്‌തത്. 10,000 രൂപ നല്‍കിയാല്‍ ഇരട്ടിത്തുക തിരിച്ചുനല്‍കാമെന്നു തെറ്റിദ്ധരിപ്പിച്ച് എച്ച് 2 വൈ 2 എന്ന സ്‌ഥാപനത്തിലൂടെയാണ് തട്ടിപ്പ് നടത്തിയത്.
ഓണ്‍ലൈന്‍ വഴിയാണ് ആളുകളെ സംഘടിപ്പിക്കുന്നത്. ഇതിനായി കമ്പനിയുടെ പേരിലുള്ള വെബ്‌സൈറ്റ് കൃതൃമമായി ഉണ്ടാക്കിയിട്ടുണ്ട്. വാട്‌സാപ്പിലൂടെയും മറ്റും ലിങ്കുകള്‍ കൈമാറി ഗ്രൂപ്പുകളിലൂടെയും മറ്റും ആളുകളെ ചേര്‍ത്ത് പണം വാങ്ങുകയായിരുന്നു.
16 ദിവസത്തിനുള്ളില്‍ 16,000 രൂപ ആദ്യം ചേര്‍ന്നയാള്‍ക്ക് കിട്ടുമെന്നാണ് തെറ്റിദ്ധരിപ്പിച്ചത്. 31,921 പേര്‍ തട്ടിപ്പിനിരയായി 10,000 രൂപ വീതം ഇയാളുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്‌ഫര്‍ ചെയ്‌തിരുന്നു. ആയിരക്കണക്കിനു പേര്‍ക്ക് മുടക്കിയ തുകപോലും തിരിച്ചുനല്‍കിയില്ല. കണ്ണൂരില്‍ പദ്ധതി വ്യാപിപ്പിക്കാനെത്തിയ ഷാജി താവക്കരയില്‍ മുറിയെടുത്ത് താമസിച്ചുവരികയായിരുന്നു.ലാപ്‌ടോപ്, മൊബൈല്‍ ഫോണുകള്‍, ടാബ് തുടങ്ങിയവ ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു