
ഏറെ സ്വീകാര്യത നേടിയിട്ടുള്ള മെസേജിങ് പ്ലാറ്റ്‌ഫോമാണ് വാട്‌സാപ്പ്. എന്നാല്‍, വര്‍ഷം മുതല്‍ പഴയതുപോലെ എല്ലാ ഫോണുകളിലും വാട്‌സാപ്പ് സേവനം ലഭിക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
ഈ വര്‍ഷം ഡിസംബര്‍ 31 മുതലാണ് വാട്‌സാപ്പ് പുതിയ മാറ്റം കൊണ്ടു വരിക. ആദ്യം വിന്‍ഡോസ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫോണുകളിലാണ് വാട്‌സാപ്പ് പ്രവര്‍ത്തിക്കാതാകുക. തുടര്‍ന്ന് ഫെബ്രുവരി ഒന്ന് 2020 മുതല്‍ ഐഫോണ്‍, ആന്‍ട്രേഡായിഡ് ഡിവൈസുകളിലുള്ള സേവനത്തിനും വാട്‌സാപ്പ് മാറ്റം വരുത്തും.
ഐ.ഒ.എസ് 8നോ അതിനു താഴെയോ ഉള്ള ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന ഫോണുകളില്‍ അടുത്ത വര്‍ഷം മുതല്‍ വാട്‌സാപ്പ് ലഭിക്കില്ല. ആന്‍ഡ്രോയിഡ് 2.3.7നോ അതിനു മുന്‍പോ പുറത്തിറങ്ങിയ പ്ലാറ്റുഫോമുകളിലും വാട്‌സാപ്പ് തങ്ങളുടെ ആപ്പ് നിര്‍ത്തലാക്കും. ഇക്കാര്യം വാട്‌സാപ്പ് തങ്ങളുടെ ബ്ലോഗിലൂടെയും എഫ്.എ.ക്യൂ പേജിലൂടെയുമാണ് ഉപഭോക്താക്കളെ അറിയിച്ചിരിക്കുന്നു
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു