സൂര്യഗ്രഹണം കാണാന്‍ മോഡി ഉപയോഗിച്ചത് 1.4 ലക്ഷം രൂപയുടെ കണ്ണട? സജീവ ചര്‍ച്ചയായി പ്രധാനമന്ത്രിയുടെ കണ്ണട

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


narendra modi

സൂര്യഗ്രഹണം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഉപയോഗിച്ച കണ്ണടയും അതിന്റെ വിലയുമൊക്കെയാണ് ഇപ്പോള്‍ സമൂഹമാധ്യമത്തിലെ ചര്‍ച്ചാ വിഷയം. കണ്ണടയുടെ വില പറയുന്നവരുടെ എണ്ണം സമൂഹമാധ്യമങ്ങളില്‍ കൂടുകയാണ്. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും ഇത് ഏറ്റെടുത്തതോടെ മോഡിയുടെ കോട്ടിന് പിന്നാലെ കണ്ണടയും തരംഗമാവുകയാണ്. 1.4 ലക്ഷം രൂപയാണ് ഈ കണ്ണടയുടെ വിലയെന്ന് വാദിച്ച് ഒട്ടേറെ പേര്‍ ട്വീറ്റും ചെയ്യുന്നുണ്ട്.

രാഷ്ട്രീയ നിരീക്ഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ധ്രുവും ഫേസ്ബുക്കില്‍ പോസ്റ്റിട്ടിട്ടുണ്ട്. 'പ്രധാനമന്ത്രി നരേന്ദ്രമോഡി 1.4 ലക്ഷം രൂപയുടെ സണ്‍ഗ്ലാസ്സ് ധരിച്ചതില്‍ എനിക്ക് വ്യക്തപരമായി പ്രശ്‌നങ്ങളൊന്നും ഇല്ല. പക്ഷെ അദ്ദേഹം സ്വയം ഞാനൊരു ഫക്കീര്‍ ആണെന്ന് വിളിക്കുന്നത് നിര്‍ത്തണം.' ധ്രുവ് ഫേസ്ബുക്കില്‍ കുറിച്ചു.

ഡല്‍ഹിയില്‍ ആകാശം മേഖാവൃതമായതിനാല്‍ ഗ്രഹണം നേരിട്ട് കാണാന്‍ സാധിച്ചില്ലെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചിരുന്നു. ഏതൊരു ഇന്ത്യക്കാരനേയും പോലെ താനും ആവേശഭരിതനാണ്, എന്നാല്‍ ഡല്‍ഹിയില്‍ ആകാശം മേഖാവൃതമായതിനാല്‍ കാണാന്‍ സാധിച്ചില്ല. കേരളത്തിലെ കോഴിക്കോടും മറ്റു സ്ഥലങ്ങളില്‍ നിന്നുള്ള ലൈവ് സ്ട്രീം വഴി ഗ്രഹണം കാണാനായി. ഈ രംഗത്തെ വിദഗ്ധരുമായി സംസാരിച്ച് തന്റെ ഗ്രഹണത്തെ കുറിച്ചുള്ള അറിവ് കൂടുതല്‍ വിപുലപ്പെടുത്തിയെന്നും മോഡി ട്വിറ്ററില്‍ കുറിച്ചു. ഗ്രഹണം കാണുന്ന ചിത്രങ്ങളും മോഡി ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha