വടക്കെ മലബാർ ട്രെയിൻ യാത്രാ ദുരിതം, കളക്ടർ ഇടപെടണമെന്നാവശ്യപ്പെട്ട് SDPI നിവേദനം നൽകി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




കണ്ണൂർ: വടക്കെ മലബാറിലെ തീവണ്ടി  യാത്രക്കാരുടെ അടിസ്ഥാന പ്രശ്ന പരിഹാരത്തിന്   കളക്ടർ മുൻകൈ എടുക്കണമെന്നും  റെയിൽവേ അധികാരികളുടെ  ശ്രദ്ധയിലേക്ക്  വടക്കേ മലബാറിലെ  റെയിവേ യാത്രക്കാരുടെ പ്രശ്ന പരിഹാരത്തിന് കളക്ടർ മുന്നിട്ടിറങ്ങണമെന്നും  അഭ്യർത്ഥിച്ചു കൊണ്ട് SDPI ജില്ലാ കമ്മിറ്റി കണ്ണൂർ കളക്ടർ ടി.വി. സുഭാഷിന് നിവേദനം നൽകി.

സ്കൂൾ കോളേജ് വിദ്യാർത്ഥികൾ,  അദ്ധ്യാപകർ, തുടങ്ങി  നിരവധി സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥർ, ഹോസ്പിറ്റലിലേക്ക്  പോകുന്ന  രോഗികൾ  എന്നിങ്ങനെ  സീസൺ  ടിക്കറ്റുകാരും അല്ലാത്തവരുമായ   നിരവധി   യാത്രക്കാർ  ദുരിത  യാത്രയാണ്  നടത്തുന്നത്. കുളിമുറിക്കും വാതിൽപ്പടിക്കുമിടയിലുള്ള  സ്ഥലത്തടക്കം തിക്കും തിരക്കുമായും ആളുകളെ  കുത്തി നിറച്ചുള്ള സാഹസിക യാത്രയാണ് കാണുന്നത്. ഈ യാത്രാ ക്ലേശം  പരിഹരിക്കുന്നത്തിനു വേണ്ടി  SDPI ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ കളക്ടർക്ക് നൽകി.

നിവേദന സംഘത്തിലുണ്ടായിരുന്ന SDPI ജില്ലാ പ്രസിഡണ്ട് എ.സി. ജലാലുദ്ധീൻ, ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപറമ്പ, ട്രഷറർ എ.ഫൈസൽ എന്നിവർക്ക് വിഷയത്തിൽ ഇടപെടാമെന്ന് കളക്ടർ ഉറപ്പ് നൽകി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha