ചെറുപുഴ: ചെറുപുഴയിൽ ഹോട്ടലിലെ അനധികൃത വിലവർധന പിൻവലിക്കണമെന്ന് ഡിവൈഎഫ്ഐ ചെറുപുഴ മേഖല കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. മേലേ ബസാറിലെ പ്രശാന്ത് ഹോട്ടലിലാണ് ആദ്യം ഭക്ഷണ സാധനങ്ങൾക്ക് അനാവശ്യമായി വില വർധിപ്പിച്ചത്. തുടർന്ന് നവംബർ 25 മുതൽ ടൗണിലെ മുഴുവൻ ഹോട്ടലുകളിലും വിലവർദ്ധനവ് നിലവിൽ വന്നിരിക്കുകയാണ്. കേരളത്തിൽ മറ്റെവിടെയും വർധിപ്പിക്കുന്നതിന് മുൻപ് തന്നെ ചെറുപുഴയിലെ ഹോട്ടലുകളിൽ വില വർധിപ്പിച്ചിട്ടാണുള്ളത്. ഈ ജനദ്രോഹ നടപടിയിൽ നിന്നും ഹോട്ടൽ ഉടമകള്‍ പിന്മാറണമെന്നും അല്ലാത്തപക്ഷം പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്നും ഡിവൈഎഫ്ഐ നേതാക്കള്‍ പറഞ്ഞു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു