കുറ്റ്യാട്ടൂരിലെ സ്വകാര്യ ബസ്സിലെ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിൽ യാത്രക്കാരിയുടെ ജീവൻ രക്ഷിക്കാനായി . ഇന്ന് 18/11/19 ഉച്ചയ്ക്ക് കുറ്റ്യാട്ടൂർ പഞ്ചായത്തിൽ നിന്നും കണ്ണൂരിലേക്ക് പോകുന്ന കണ്ണൂർ ഡീലക്സിലെ യാത്രക്കാരി വിമല (52) ബസിൽ കുഴഞ്ഞുവീണപ്പോൾ ജീവനക്കാർ മുൻകൈ എടുത്ത് അതെ ബസിൽ തന്നെ താണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു . ബസ് മേലെ ചൊവ്വ കഴിഞ്ഞപ്പോളാണ് യാത്രക്കാരി കുഴഞ്ഞുവീണത് ഇത് ശ്രദ്ധയിൽ പെട്ട കണ്ടക്ടറും ഡ്രൈവറും ബസുമായി ആശുപത്രിയിലേക്ക് കുതിച്ചു. ഡ്രൈവർ ജിതിന്റെയും കണ്ടക്ടർ ഷിജിലിന്റെയും ക്ലീനർ സുജിത്തിന്റെയും സമയോചിതമായ ഇടപെടലുകൊണ്ട് ഒരു ജീവൻ രക്ഷിക്കാനായി .യാത്രക്കാരുടെ സഹകരണവും യഥാസമയം ചികിത്സ ലഭിച്ചതുകൊണ്ടും വേറെ അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല .ഇതിനുശേഷം ബസ് യാത്ര തുടർന്നത്
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു