വിലക്കയറ്റം: എസ്ഡിപിഐയുടെ തീ വലയം ഇന്ന്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂർ :
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം ജനങ്ങൾ പൊറുതിമുട്ടിയിട്ടും ഇടപെടാത്ത പിണറായി സർക്കാറിനെതിരെ ഇന്ന്  എസ് ഡി പി  ഐ  കണ്ണൂർ ജില്ലാ കമ്മിറ്റി   കാൾടെക്സിൽ  തീ വിലക്കെതിരെ  പ്രതിഷേധ   തീ വലയം തീർക്കും 

അവശ്യവസ്തുക്കൾക്ക് മുഴുവൻ  അസാധാരണമായ  വിലക്കയറ്റമാണ്. സവാളയുടേയും ഉള്ളിയുടേയും വില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നു. സാധാരണക്കാരുടെ ജീവിതം  പട്ടിണിയിലേക്ക്  മാറുകയാണ്  അടുക്കളയിൽ  തീപുകയാതെയായിട്ടും യാതൊന്നും ചെയ്യാതെ, സർക്കാർ കയ്യും കെട്ടി നോക്കിയിരിക്കുകയാണ്.

ജനജീവിതം ദുസ്സഹമായിട്ടും പൊതു വിപണിയിൽ ഇടപെടാതെ അറച്ച് നിൽക്കുന്ന പിണറായി സർക്കാറിനെതിരെ തീ  വലയത്തിലൂടെ  ശക്തമായ ജനരോഷം ഉയർത്തിക്കൊണ്ട് വരുമെന്ന് എസ്ഡിപിഐ  കണ്ണൂർ ജില്ലാ  ജനറൽ  സെക്രെട്ടറി    ബഷീർ കണ്ണാടിപറമ്പ  അറിയിച്ചു. തീ വലയം ജില്ലാ പ്രസിഡന്റ്‌  എ  സി ജലാലുദ്ധീൻ ഉദ്ഘാടനം  ചെയ്യും

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha