കണ്ണൂര്‍: വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന് നേരെ കണ്ണൂരിലും കരിങ്കൊടി. ഇന്ന് വൈകിട്ട് 5.30 ഓടെ കെ.എസ്.യു പ്രവര്‍ത്തകരാണ് കരിങ്കൊടി കാട്ടിയത്. ബെഫിയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനായി വേദിയില്‍ കാത്തിരിക്കുമ്പോഴാണ് ജില്ലാ പ്രസിഡന്റ് ശമ്മാസിിന്റെ നേതൃത്വത്തിലുള്ള സംഘം കരിങ്കൊടി കാട്ടിയത്. പൊലീസ് എത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ കണ്ണൂരില്‍ എത്തിയതായിരുന്നു മന്ത്രി. എന്നാല്‍ സമ്മേളനത്തിന്റെ ഭാഗമായി ശക്തിപ്രകടനം നടക്കുന്നതിനാല്‍ വേദിയില്‍ മന്ത്രി കാത്തിരിക്കുമ്പോഴാണ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു