ഇരിട്ടി : ഒരു വര്ഷം നീണ്ടുനിൽക്കുന്ന മഹാത്മാഗാന്ധി കോളേജ് രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഇരിട്ടിയിൽ വിളംബര ജാഥ നടന്നു . കോളേജ് ഡയറക്ടർമാർ, സംഘാടക സമിതി അംഗങ്ങൾ , അദ്ധ്യാപകർ, എൻ സി സി കാഡറ്റുകൾ, വിദ്യാർഥികൾ എന്നിവർ അണിനിരന്ന വിളംബരജാഥ കീഴൂരിൽ നിന്നും ആരംഭിച്ച് ഇരിട്ടി നഗരം ചുറ്റി പഴയ ബസ് സ്റ്റാന്റിൽ സമാപിച്ചു. സംഘാടക സമിതി ചെയർമാൻ സി.വി. ജോസഫ് ജാഥ ഫ്‌ളാഗ്ഓഫ് ചെയ്തു. ബേബിജോൺ പൈനാപ്പള്ളി, സി.എസ്. സെബാസ്റ്റ്യൻ, കെ.കെ. നരേന്ദ്രൻ, ചന്ദ്രൻ തില്ലങ്കേരി, അഡ്വ. കെ.എ. ഫിലിപ്പ്, സി വി എം വിജയൻ, ജോയിക്കുട്ടി അബ്രഹാം, ജോസ് നരിമറ്റം, പി.കെ. സതീശൻ, പ്രിസിപ്പാൾ ഡോ .വി. അജിത, ഡോ . സ്വരൂപ, ലഫ്. ഡോ . ജിതേഷ് കൊതേരി, ഡോ. കെ.വി. ദേവദാസ് എന്നിവർ നേതൃത്വം നൽകി.
രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 27 ന് രാവിലെ 10 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ നിയമസഭാ സ്പ്പീക്കാർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു