ലോറിയില്‍ ഡ്രൈവറെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് തേനി പെരിയകുളത്തെ അബുതാഹിര്‍ എന്ന ഭായി(45)യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തമിഴ്നാട് കുറൂര്‍ ബാലഗണപതി ട്രാന്‍സ്പോര്‍ട്ട് കമ്ബനിയിലെ ഡ്രൈവറാണ്.
പുലര്‍ച്ചെ പ്രഭാത സവാരിക്കിറങ്ങിയവരാണ് പയ്യന്നൂരില്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ കാബിനകത്ത് തൂങ്ങി മരിച്ചനിലയില്‍ ഡ്രൈവറുടെ മൃതദേഹം കണ്ടത്. തമിഴ്നാട്ടിലെ കരിങ്കാലിയില് നിന്ന് സിമന്റുമായി നിലേശ്വരത്തേക്കുള്ള യാത്രയ്ക്കിടയില്‍ മറ്റു ലോറികള്ക്കൊപ്പമാണ് ഈ ലോറിയും നിര്‍ത്തിയിട്ടിരുന്നത്.
രാത്രി എട്ടരയോടെ മറ്റു വാഹനങ്ങളിലെ ജീവനക്കാര്‍ ഉറങ്ങി. അതിനാല്‍ അര്ധരാത്രിയാവും സംഭവമെന്ന് പോലീസ് സംശയിക്കുന്നു. ദുരൂഹതയുണ്ടെന്ന് ബോധ്യപ്പെട്ട പോലീസ് കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് സര്‍ജനെ വിവരമറിയിച്ചു. തുടര്‍ന്ന് ഫോറന്‍സിക് സര്ജന് സംഭവസ്ഥലത്തെത്തി മൃതദേഹവും ലോറിയും പരിശോധിച്ചു.
സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന മറ്റ് അഞ്ച് ലോറികളിലെ ഡ്രൈവര്‍മാരെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു