കണ്ണൂർ ചന്ദനക്കാംപാറയിൽ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കായിക അദ്ധ്യാപകൻ അറസ്റ്റിൽ. പയ്യാവൂരിലെ സ്വകാര്യ ഹയർ സെക്കണ്ടറി സ്കൂളിലെ കായികാധ്യാപകൻ സജി പാട്ടത്തിലിനെയാണ് അറസ്റ്റ് ചെയ്തത്. കോൺഗ്രസ്സ് പ്രാദേശിക നേതാവ് വരിക്കമാക്കൽ ആന്റണിയുടെ വീട്ടിൽ ഒളിവിൽ കഴിയവേയാണ് പയ്യാവൂർ പോലീസ് ഇയാളെ പിടികൂടിയത്.
ജില്ലാ ലീഗൽ സർവീസ് സെക്രട്ടറിയും സബ് ജഡ്ജിയുമായ സി സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടത്തിയ കൗണ്സിലിംഗിലാണ് അദ്ധ്യാപകൻ പീഡിപ്പിച്ച കാര്യം കുട്ടികൾ വെളിപ്പെടുത്തിയത്.പരാതി ലഭിച്ചതിനെ തുടർന്നായിരുന്നു സ്‌കൂളിൽ കൗൺസിലിങ് നടത്തിയത്.കായിക അധ്യാപകനായ സജി പാട്ടത്തിൽ പീഡിപ്പിച്ചുവെന്ന് എട്ട് വിദ്യാർത്ഥിനികളാണ് വ്യക്തമാക്കിയത്.പീഡനം നടന്നു എന്ന് തെളിഞ്ഞതോടെ ജില്ലാ ലീഗൽ സർവിസ് അതോറിറ്റി കേസെടുക്കാൻ നിർദ്ദേശം നൽകി.
ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഇത് സംബന്ധിച്ച രേഖകൾ പൊലീസിന് കൈമാറിയിരുന്നു. കായികാദ്ധ്യാപകനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി നാട്ടുകാരും രംഗത്തു വന്നു.ഇതിനിടെ ഒളിവിൽ പോയ ഇയാളെ ഇന്ന് പുലർച്ചെയാണ് പയ്യാവൂർ പൊലീസ് പിടി കൂടിയത്.ചന്ദനക്കാം പാറയിൽ തന്നെയുള്ള കോൺഗ്രസ്സ് നേതാവിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു