ഇരിട്ടി : പുതിയകാലത്ത് വിദ്യാഭ്യാസമെന്നത് പഠനത്തിനപ്പുറമുള്ള വിജ്ഞാന ഉത്പാദനവും സർഗ്ഗാആത്മകതയും കൂട്ടിച്ചേർത്തുള്ള ജ്ഞാന ഗവേഷണ രംഗമായി മാറിയിരിക്കയാണെന്ന് നിയമസഭാ സ്പ്പീക്കാർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഇരിട്ടി മഹാത്മാഗാന്ധി കോളജിന്റെ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന രജത ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ളാസുമുറികളിലെ സിലബസ്സിനപ്പുറം വർത്തമാനകാല ഉന്നത വിദ്യാഭ്യാസരംഗം അറിവിന്റെ വിശാലമേഖലകളിലെ വിജ്ഞാന വിസ്പോടനമായി കുതിക്കുകയാണ്. ഒരുപാട് പേരുടെ ദീര്‍ഷകാലത്തെ ചിന്തകളുടേയും രാജ്യത്തിന്റെ വൈവിധ്യങ്ങളുടേയും നാനത്വത്തില്‍ ഏതത്വത്തിന്റെയും സത്തയായാണ് ഇന്ത്യയുടെ ഭരണഘടന രൂപപ്പെട്ടത്. ഗാന്ധിയന്‍ ചിന്തകളും ഇന്ത്യന്‍ ഭരണഘടനയും പരിരക്ഷിക്കാന്‍ ഓരോരുത്തരും സ്വന്തം ചിന്തകള്‍ രൂപപ്പെടുത്തി മുന്നാട്ട് പോകേണ്ടുന്ന കാലമാണിതെന്നും, കാമ്പസ് സംവാദങ്ങളുടെ ഭൂമികയായി മാറണമെന്നും സ്പീക്കര്‍ വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ചു.
സ്പീക്കറെ എന്‍ സി സി കാഡറ്റുകള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് വരവേറ്റത് . തുടർന്ന് കോളേജ് മുറ്റത്തെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചനയും നടത്തി. സണ്ണി ജോസഫ് എം എല്‍ എ അധ്യക്ഷനായി. കോളേജ് മാനേജര്‍ സി.വി ജോസഫ്, നഗരസഭാ ചെയര്‍മാന്‍ പി.പി അശോകന്‍, ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ബേബിജോണ്‍ പൈനാപ്പള്ളില്‍, പ്രിന്‍സിപ്പല്‍ വി.അജിത, വാര്‍ഡ് അംഗം സത്യന്‍ കൊമ്മേരി, കോളേജ് ഭരണ സമിതി അംഗങ്ങളായ സി.എസ്. സബാസ്റ്റിയന്‍, എം.ജെ ജോണ്‍, അഡ്വ. കെ.എ ഫിലിപ്പ്, ചന്ദ്രന്‍ തില്ലങ്കേരി, സി.വി.എന്‍ വിജയന്‍, കെ.വത്സരാജ്, എന്‍. സത്യാനന്ദന്‍, കെ.വി പ്രമോദ്കുമാര്‍ ,ഡോ.ആര്‍ സ്വരൂപ , കെ.കെ നരേന്ദ്രന്‍, വിന്‍സന്റ്‌ജോർജ്ജ് തുടങ്ങിയവര്‍ സംസാരിച്ചു.
രജതജൂബിലി ഹാള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ , കാലാ- കായിക മത്സരങ്ങള്‍ ഉള്‍പ്പെടെ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന വിവിധ പരിപാടികളാണ് രജതജൂബിവിയുടെ ഭാഗമായി നടത്തുന്നത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു