കണ്ണൂർ: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എൻ നാരായണൻ (68) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. കടന്നപ്പളളി - പാണപ്പുഴ പഞ്ചായത്തിലെ പാണപ്പുഴയാണ് സ്വദേശം. ദീര്‍ഘകാലം മാടായി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് , കേരള പ്രൈവറ്റ് കോളേജ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷൻ സ്ഥാപക പ്രസിഡണ്ട് , പിലാത്തറ അര്‍ബ്ബന്‍ കോ - ഓപ്പറേറ്റിവ് സൊസൈറ്റി പ്രസിഡണ്ട് , കയര്‍ ഫെഡ് ഡയറക്ടര്‍
എന്നി പദവികള്‍ വഹിച്ചിരുന്നു..
പാണപ്പുഴ പോസ്റ്റ്മാസ്റ്ററായി ഔദ്ദ്യോഗിക ജീവിതം ആരംഭിച്ച ഇദ്ദേഹം തുടര്‍ന്ന് മാടായി കോ-ഓപ്പറേറ്റീവ് കോളേജ് ലൈബ്രറേറിയനായി സേവനമനുഷ്ടിച്ചു. ഭാര്യ കേളോത്ത് ജാനകി ( പാണപ്പുഴ ) മക്കള്‍ ഗിരിജ , ഗിരിഷ് ( കില ) മരുമക്കള്‍ രമേശന്‍ താവം , സുമിത പേരുല്‍
ഇന്ന് രാവിലെ 11 മണി മുതൽ പഴയങ്ങാടിയിലും ഉച്ചക്ക് 12 മണി മുതല്‍ പാണപ്പുഴ കോണ്‍ഗ്രസ് ആസ്ഥാനത്തും ഭൗതികദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. വൈകുന്നേരം 5 മണിക്ക് ശവസംസ്കാരം പാണപ്പുഴ സമുദായ ശ്മശാനത്തില്‍.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു