കനകമല ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ ഒന്നാം പ്രതിക്ക് 14 വര്‍ഷം തടവും പിഴയും ; ആറു പ്രതികള്‍ക്കുമെതിരേ എന്‍ഐഎ കോടതി തടവ് ശിക്ഷ വിധിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


uploads/news/2019/11/353937/NIA.jpg

കനകമല ഐഎസ് റിക്രൂട്ട്‌മെന്റ കേസില്‍ ഒന്നാംപ്രതി തലശ്ശേരി സ്വദേശി മന്‍സീദിന് പതിനാലു വര്‍ഷം തടവും പിഴയും. എന്‍ഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ടാം പ്രതി തൃശൂര്‍ സ്വദേശി സ്വാലിഹ് മുഹമ്മദിന് 10 വര്‍ഷം തടവും പിഴയും മൂന്നാംപ്രതി റാഷിദ് അലിക്ക് ഏഴു വര്‍ഷം തടവും പിഴയുമാണ് ശിക്ഷ നല്‍കിയത്. ആദ്യ രണ്ടു പ്രതികള്‍ക്കും തീവ്രവാദ പ്രവര്‍ത്തനത്തില്‍ നിര്‍ണ്ണായക പങ്കുണ്ടെന്ന് കോടതി കണ്ടെത്തി. കുറ്റക്കാരായ ആറു പ്രതികള്‍ക്കും തടവും പിഴയും ശിക്ഷിച്ച കോടതി കേസില്‍ അന്വേഷണം നടത്തിയ എന്‍ഐഎ സംഘത്തെ അഭിനന്ദിക്കുകയും ചെയ്തു.

ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) പ്രത്യേക കോടതി ജഡ്ജി പി. കൃഷ്ണകുമാറാണ് പ്രതികള്‍ക്കുള്ള ശിക്ഷ വിധിച്ചത്. നാലാം പ്രതിക്ക്കു റ്റ്യാടി സ്വദേശി റംഷാദ് നങ്കീലന് മൂന്ന് വര്‍ഷവും തിരൂര്‍ സ്വദേശി സഫ്‌വാന് എട്ട് വര്‍ഷവും കാഞ്ഞങ്ങാട് സ്വദേശി പി.കെ.മൊയ്‌നൂദീന് മൂന്ന് വര്‍ഷം തടവുമാണ് വിധിച്ചിരിക്കുന്നത്. ഇവര്‍ക്കെല്ലാം പിഴയും വിധിച്ചിട്ടുണ്ട്.വിവിധ വകുപ്പുകളിലായി പ്രതികള്‍ക്ക് ലഭിച്ച തടവുകള്‍ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നും കോടതി ഉത്തരവിട്ടു. എട്ടു പേര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ആറാം പ്രതി കോഴിക്കോട് കുറ്റിയാടി സ്വദേശി എന്‍കെ ജാസീമിനെ മതിയായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ വെറുതേ വിട്ടു.

കേസില്‍ അറസ്റ്റിലായ എട്ടുപേര്‍ക്കെതിരേയും യുഎപിഎ ചുമത്തിയങ്കിലും ആറുപേര്‍ക്കെതിരേ മാത്രമേ കുറ്റം തെളിയിക്കാനായുള്ളൂ. പ്രതികള്‍ക്ക് ഐഎസ് ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് വിലയിരുത്തിയ കോടതി ഇവര്‍ പക്ഷേ സാമൂഹ്യ മാധ്യമങ്ങള്‍ വഴി തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് ബോദ്ധ്യപ്പെട്ടതായി പറഞ്ഞു. 2017 മാര്‍ച്ചില്‍ എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 2016 ഒക്‌ടോബറില്‍ ഇവര്‍ കനകമലയില്‍ യോഗം ചേര്‍ന്ന് ആക്രമണത്തിന് ഐഎസുമായി പദ്ധതി തയ്യാറാക്കിയെന്നാണ് പറഞ്ഞിട്ടുള്ളത്.

കനകമലയിലെ കെട്ടിടത്തില്‍ സംഘം യോഗം ചേരുന്നതിനിടെയാണ് എന്‍ഐഎ വളഞ്ഞത്. രഹസ്യവിവരത്തെ തുടര്‍ന്ന് മദ്ധ്യപ്രദേശ് മുതല്‍ ഈ സംഘത്തെ ടവര്‍ ലൊക്കേറ്റ് ചെയ്ത് എന്‍ഐഎ സംഘം പിന്തുടരുകയായിരുന്നു. കേരളത്തിലെത്തിയ സംഘം എറണാകുളം, വടകര, കണ്ണൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ എത്തിയതായി വിവരം കിട്ടിയ എന്‍ഐഎ സംഘം ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സംഘം കണ്ണൂര്‍ ജില്ലയിലെ ചൊക്ലി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ കനകമലയിലാണെന്ന് കണ്ടെത്തി.

തുടര്‍ന്ന് മഫ്തിയിലെത്തിയ ഇരുപതോളം വരുന്ന ഉദ്യോഗസ്ഥര്‍ കനകമല വളയുകയായിരുന്നു. തുടര്‍ന്നുള്ള തിരച്ചിലിലാണ് പ്രതികള്‍ പിടിയിലാകുന്നത്. ഇവര്‍ കനകമലയിലെ യോഗത്തില്‍ വലിയ ആക്രമണത്തിന് പദ്ധതി ഇട്ടതായി എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. രണ്ട് ഹൈക്കോടതി ജഡ്ജിമാര്‍, ഒരു പോലീസ് ഉദ്യോഗസ്ഥന്‍, രാഷ്ട്രീയ പ്രമുഖര്‍, ചില വിദേശികള്‍ എന്നിവരെ വധിക്കാനും പൊതു സ്ഥലങ്ങള്‍ ആക്രമിക്കാനും പദ്ധതിയിട്ടു എന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. കേസില്‍ 70 സാക്ഷികളെയാണ് വിസ്തരിച്ചത്

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha