ഇന്ന് ലോക വൃദ്ധ ദിനം, വൃദ്ധസദനങ്ങൾ ഉപേക്ഷിക്കാൻ പ്രതിജ്ഞ ചെയ്യുക, നമുക്കും നാളെ വയസാകും. ബഹുമാന്യരാകൂ ന്യൂ ജെൻ കുട്ടികളെ .. എഡിറ്റോറിയൽ,( ടി. കെ നാസിം )

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

1950 ൽ ലോകത്ത് 60 വയസ്സിൽ കൂടുതൽ പ്രായമുള്ളവരുടെ എണ്ണം 20 കോടിയായിരുന്നു. 2000ൽ ഇത് മൂന്നു മടങ്ങായി വർദ്ധിച്ച് 60 കോടിയായി. 2025 ൽ 60 കഴിഞ്ഞവരുടെ എണ്ണം 100 കോടിയിലേറെ വരും എന്നാണ് അനുമാനിക്കുന്നത്.

1982 ലെ വാർദ്ധക്യത്തെ സംബന്ധിച്ചുള്ള വിയന്ന അന്തർദ്ദേശീയ കർമ്മ പദ്ധതി ഐക്യ രാഷ്ട്ര സഭ അംഗീകരിച്ചിരുന്നു. ഇതേ തുടർന്ന് 1990 ഡിസംബർ പതിനാലിനാണ് എല്ലാ വർഷവും ഒക്ടോബർ ഒന്ന് ലോക വൃദ്ധദിനമായി ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ അംഗീകരിച്ചത് [1] 1991 ഒക്ടോബർ ഒന്നിനാണ് ഈ ദിനം ആദ്യമായി ആചരിക്കപ്പെട്ടത്.

ജനസംഖ്യാ ജരണം സംബന്ധിച്ച മാഡ്രിക് അന്തർദ്ദേശീയ കർമ്മ പദ്ധതിയും 2002 ൽ ഐക്യരാഷ്ട്രസഭ  അംഗീകരിച്ചു. സമൂഹത്തിലെ കർമ്മശേഷിയുള്ളവരായി എങ്ങനെ വൃദ്ധരെ നിലനിർത്താം, അവരെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രവർത്തനങ്ങളിൽ എങ്ങനെ പങ്കാളികളാക്കാം എന്നതിനെ കുറിച്ചായിരുന്നു പ്രധാന ചർച്ചകൾ നടന്നത്. വൃദ്ധരുടെ ജീർണിപ്പ് ( senescence) ദുരുപയോഗം എന്നിവക്കെതിരെ ബോധവൽക്കരണത്തിനായി ഈ ദിനം ഉപയൊഗപ്പെടുത്തുവാനും, ഈ ലക്ഷ്യത്തിലേക്ക് ലോകത്തിലെ വിവിധ സർക്കാരുകൾ എത്രത്തോളം എത്തിച്ചേർന്നു എന്ന് വിലയിരുത്താൻ ഉള്ള അവസരവുമാണ് ഒക്ടോബർ ഒന്നിലെ ലോക വൃദ്ധദിനം.

ഇന്ന് സമൂഹത്തിൽ  വൃദ്ധജനങ്ങൾ ഒരു ബാധ്യത എന്നത് പോലെയാണ് അവരോടുള്ള പെരുമാറ്റ രീതി  അവർക്കുള്ള ബഹുമാനം  ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും മാത്രമായി മാറിയിരിക്കുന്നു, ഇന്നലകളിൽ അവരുടെ യവ്വന വിയർപ്പാണ്  നമ്മുടെ ഇന്നത്തെ  ജീവിത നട്ടെല്ല്  പടുത്തുയർത്താൻ ബന്ധങ്ങൾ  അറ്റു പോകുന്ന കാലങ്ങളിൽ അവർ അവഗണക്കു പാത്രമാകുന്നു..  ചില വയസാം  കൂത്തെന്നു പറഞ്ഞ് പുച്ഛിക്കുന്നു, മാറണം ചിന്താഗതി കൂടെ കൂട്ടണം  ഒരുമിച്ച് കൈ പിടിച്ചു നടത്തിക്കാൻ..  ബാല്യവും കടന്ന് യവ്വനം പൊഴിഞ്ഞു ജരാനരകൾ ബാധിക്കുമ്പോൾ വൃദ്ധയാകും നീയും... 

BY

NASIM. T.K 

ചീഫ് എഡിറ്റർ

കണ്ണൂരാൻ വാർത്ത 
ഫോട്ടോ മോഡൽ 
ആയിഷുമ്മ 
അലക്കവയൽ 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha