കാലാങ്കി മാട്ടറ റോഡിൻറെ ശോചനീയാവസ്ഥ; പ്രതിഷേധവുമായി യുവാക്കളുടെ കൂട്ടായ്‌മ രംഗത്ത്.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കാലാങ്കി മാട്ടറ റോഡിൻറെ ശോചനീയാവസ്ഥ; പ്രതിഷേധവുമായി യുവാക്കളുടെ കൂട്ടായ്‌മ രംഗത്ത്. 

പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം താറുമാറായ  കാലാങ്കി- മാട്ടറ റോഡ് അടിയന്തരമായി ടാർ ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കണമെന്ന് ആവശ്യവുമായി 
ഒരു കൂട്ടം യുവാക്കൾ രംഗത്തെത്തി .

രാഷ്ട്രീയ പാർട്ടിക്കാരും, ബന്ധപ്പെട്ടവരും തങ്ങളുടെ നാടിനെ അവഗണിച്ചതോടെയാണ് യുവാക്കൾ നവമാധ്യമങ്ങൾ ഉപയോഗിച്ച് പ്രതിഷേധവുമായി രംഗത്തെത്തിയത്. 

കണ്ണൂർ ജില്ലയുടെയും, കേരളത്തിനും അതിർത്തി ഗ്രാമമായ കാലാങ്കിലേക്ക് മാട്ടറയിൽ നിന്നുള്ള മൂന്നു കിലോമീറ്റർ റോഡാണ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം ദുഷ്കരമായ നിലയിലുള്ളത്. 

വലിയ കയറ്റത്തോടുകൂടി ഉള്ള വിഭാഗം പൊട്ടിപ്പൊളിഞ്ഞതോടുകൂടി ഇതുവഴിയുള്ള ഗതാഗതം ദുഷ്കരമായി ഇരിക്കുകയാണ്. 

വാഹനഗതാഗതം പൊതുവേ കുറവുള്ള ഈ മേഖലയിൽ റോഡിൻറെ ശോചനീയാവസ്ഥ കാരണം ബസ്സുകൾ ഓടാൻ മടി ക്കുന്നതായി നാട്ടുകാർ പറയുന്നു. പ്രദേശത്തെ ജനപ്രതിനിധികളോ രാഷ്ട്രീയ നേതൃത്വമോ തങ്ങളുടെ വിഷയത്തിൽ ഇടപെടാതെ വന്നതോടു കൂടിയാണ് യുവാക്കൾ രംഗത്തെത്തിയത്.
റോഡിൻറെ ശോചനീയാവസ്ഥ പരിഹരിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇതിനോടകം വാട്സ്ആപ്പ് കൂട്ടായ്മ ഫേസ്ബുക്ക് ഗ്രൂപ്പുകളും തുടങ്ങിക്കഴിഞ്ഞു. 

ഇരിട്ടി - ഉളിക്കൽ  മാട്ടറ റോഡിൻറെ മെക്കാഡം റോഡിൻറെ നിർമ്മാണ പ്രവർത്തി അട്ടിമറിച്ചു.  എന്നാണ് പ്രധാനമായും ഇവർ ആരോപിക്കുന്നത് 

ഈ റോഡ് നിർമ്മാണ പ്രവർത്തി വട്ടിയാംതോട് വരെ 
എത്തിച്ച നിർത്തിവെച്ചത് ചില തൽപരകക്ഷികളുടെ താൽപര്യം സംരക്ഷിക്കാൻ ആണെന്നും നാടിന്റെ വികസനത്തിന് ഇവർ തുരങ്കം വെക്കുകയാണ് എന്നും യുവാക്കൾ ആരോപിക്കുന്നു വരുംദിവസങ്ങളിൽ കൂടുതൽ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകുവാനായി ആക്ഷൻ കമ്മിറ്റിയും യുവാക്കൾ രൂപീകരിച്ചു കഴിഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha