ഹിക്ക ചുഴലി, ഒമാനില്‍ ബോട്ട് മറിഞ്ഞ് അഞ്ച് ഇന്ത്യക്കാര്‍ മരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


uploads/news/2019/10/340503/boat.jpg

ഒമാന്‍ : ഹിക്ക ചുഴലിക്കാറ്റില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അഞ്ച് ഇന്ത്യക്കാര്‍ ഒമാനില്‍ മരിച്ചു. ഒമാന്‍ ഇന്ത്യന്‍ എംബസി ഇക്കാര്യം സ്ഥിരീകരിച്ചു.

മലയാളികളുണ്ടോ എന്ന് വ്യക്തമായിട്ടില്ല. കനത്ത ചുഴലിക്കാറ്റില്‍ ബോട്ട് നിയന്ത്രണം വിട്ട് ഒഴുകിപ്പോകുകയായിരുന്നു. ഏതാനും ദിവസമായി ഒമാനില്‍ ശക്തമായ കാറ്റും മഴയും തുടരുകയാണ്.

മൂന്നു പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഒമാന്‍ അധികൃതരുമായി സഹകരിച്ച് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരിച്ചവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നതായും ഇന്ത്യന്‍ എംബസി അറിയിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha