പ​യ്യ​ന്നൂ​രി​ൽ ബ​സി​റ​ങ്ങ​വേ റോ​ഡി​ല്‍ വീ​ണ് വ​യോ​ധി​ക​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ബ​സ് ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍;കേ​സെ​ടു​ത്തത് മ​ന​പൂ​ര്‍​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




പ​യ്യ​ന്നൂ​ര്‍ :​ബ​സി​റ​ങ്ങ​വേ റോ​ഡി​ല്‍ വീ​ണ വ​യോ​ധി​ക​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ സ്വ​കാ​ര്യ ബ​സി​ന്‍റെ ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍. മു​ള്ളേ​രി​യ കാ​റ​ഡു​ക്ക സ്വ​ദേ​ശി​യും എ​ട്ടി​ക്കു​ളം മൊ​ട്ട​ക്കു​ന്നി​ലെ താ​മ​സ​ക്കാ​ര​നു​മാ​യ കെ.​ച​ന്ദ്ര​നെ(41)​യാ​ണ് പ​യ്യ​ന്നൂ​ര്‍ എ​സ്‌​ഐ ര​മേ​ശ​ന്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 24ന് ​രാ​വി​ലെ ആ​റ​ര​യോ​ടെ പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ല​ത്തി​ന് സ​മീ​പ​ത്തെ ടോ​ള്‍​ബൂ​ത്തി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം.

​മേ​ല്‍​പ്പാ​ല​ത്തി​ന് സ​മീ​പ​ത്തെ ക​ട​പ്പു​റം ഊ​ണു​പു​ര ഹോ​ട്ട​ലി​ലെ തൊ​ഴി​ലാ​ളി​യാ​യ എ​ട്ടി​ക്കു​ളം മൊ​ട്ട​ക്കു​ന്നി​ലെ തെ​ക്കേ​ത്ത​ല​ക്ക​ല്‍ ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ്(60) അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് മ​രി​ച്ച​ത്.​എ​ട്ടി​ക്കു​ളം-​പ​യ്യ​ന്നൂ​ര്‍ റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സി​ല്‍ പ​തി​വു​പോ​ലെ ജോ​ലി​ക്കാ​യി വ​രു​ന്ന​തി​നി​ട​യി​ല്‍ ബ​സി​റ​ങ്ങ​വേ ഇ​യാ​ള്‍ റോ​ഡി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ഇ​യാ​ളു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ബ​സി​റ​ങ്ങു​മ്പോ​ള്‍ ഇ​യാ​ള്‍ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ബ​സ് ജീ​വ​ന​ക്കാ​ര്‍ പ​റ​ഞ്ഞി​രു​ന്ന​ത്.​സം​ഭ​വ​ത്തി​ല്‍ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.​എ​ന്നാ​ല്‍ വീ​ഴ്ച​യി​ല്‍ നെ​ഞ്ചി​ല്‍ ശ​ക്ത​മാ​യ ക്ഷ​തം സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നും വാ​രി​യെ​ല്ല് പൊ​ട്ടി​യി​രു​ന്നെ​ന്നും ത​ല്‍​ഫ​ല​മാ​യി ര​ക്തം ക​ട്ട​പി​ടി​ച്ച​താ​ണ് മ​ര​ണ​ത്തി​നി​ട​യാ​ക്ക​യ​തെ​ന്നു​മാ​യി​രു​ന്നു പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്.​

ഇ​തേ തു​ട​ര്‍​ന്ന് പോ​ലീ​സ് ഈ ​ബ​സി​ലെ സ്ഥി​രം യാ​ത്ര​ക്കാ​രാ​യ ചി​ല​രി​ല്‍​നി​ന്നും വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചി​രു​ന്നു.​ഇ​റ​ങ്ങി​ക​ഴി​യു​ന്ന​തി​ന് മു​മ്പു​ത​ന്നെ ബെ​ല്ല​ടി കേ​ട്ട് ഡ്രൈ​വ​ര്‍ ബ​സ് മു​ന്നോ​ട്ടെ​ടു​ത്ത​പ്പോ​ള്‍ ഡോ​റി​ല്‍​ത​ട്ടി താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ തെ​ളി​ഞ്ഞ​തി​നെ തു​ട​ര്‍​ന്നാ​ണ്‌ ഡ്രൈ​വ​ര്‍​ക്കെ​തി​രെ പോ​ലീ​സ് മ​ന​പൂ​ര്‍​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്ക് കേ​സെ​ടു​ത്ത് അ​റ​സ്റ്റ് ചെ​യ്ത​ത്.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha