പോപുലർ ഫ്രണ്ട് നടത്തുന്ന ദേശീയ ആരോഗ്യ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 2ന് കണ്ണൂരിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoകണ്ണൂർ:
 ആരോഗ്യമുള്ള ജനത, ആരോഗ്യമുള്ള രാഷ്ട്രം. എന്ന മുദ്രാവാക്യം ഉയർത്തി പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തുന്ന ദേശീയ ആരോഗ്യ കാമ്പയിന്റെ സംസ്ഥാന തല ഉത്ഘാടനം ഒക്ടോബർ 2ന് കണ്ണൂരിൽ വെച്ച് നടക്കുമെന്ന് ജില്ലാ സെക്രട്ടറി  സീ എം നസീർ അറിയിച്ചു.  വൈകുന്നേരം 4. 30 നടക്കുന്ന കൂട്ടയോട്ടം മുൻ ഇന്ത്യന്‍ ഫുട്ബോൾ താരം എൻ പി പ്രദീപ് ഫ്ലാഗ് ഓഫ്‌ ചെയ്യും. സംസ്ഥാന ജില്ലാ നേതാക്കളും തെരെഞ്ഞെടുക്കപ്പെട്ട പ്രവർത്തകരും മറ്റ്‌ ക്ലബ്‌ അംഗങ്ങളും കൂട്ടയോട്ടത്തിൽ പങ്കെടുക്കും. തുടർന്ന് കണ്ണുർ സ്റ്റേഡിയം കോർണറിൽ  നടക്കുന്ന പൊതുയോഗം കോർപറേഷൻ ഡെപ്യൂട്ടി മേയർ പി കെ രാഗേഷ് ഉദ്ഘാടനം ചെയ്യും.പോപുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്‍റ്  നാസറുദ്ധീൻ എളമരം, സംസ്ഥാന സെക്രട്ടറി പി.കെ അബ്ദുള്‍ ലത്തീഫ്,  സംസ്ഥാന സമിതി അംഗം കെ മുഹമ്മദാലി, ജില്ലാ പ്രസിഡന്റ്‌ വി കെ നൗഫൽ എന്നിവർ സംസാരിക്കും. യോഗ,ആയോധനകല  പ്രദർശനവും നടക്കും.കാംപയിന്റെ ഭാഗമായി തുടര്‍ ദിവസങ്ങളില്‍ ഏരിയ തലങ്ങളില്‍ കൂട്ടയോട്ടം, ആരോഗ്യ ബോധവത്കരണ ക്ലാസ്, ആയോധനകലാ പ്രദർശനം എന്നിവ സംഘടിപ്പിക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha