ക്യാഷ് അവാർഡ് വിതരണവും ഉപഹാര സമർപ്പണവും നടന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


2019 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി, പ്ലസ്  ടു  പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും A+ കരസ്തമാക്കിയ കണ്ണൂർ ജില്ലാ പ്രൈവറ്റ് ഹോസ്പിറ്റൽ & മെഡിക്കൽ ഷോപ്പ് എംപ്ലോയീസ് യൂണിയൻ (CITU) അംഗങ്ങളുടെ മക്കൾക്കുള്ള ക്യാഷ് അവാർഡ് വിതരണവും ഉപഹാര സമർപ്പണവും ചടങ്ങ് കണ്ണൂർ സി.കണ്ണൻ സ്മാരക മന്ദിരത്തിൽ വെച്ച് പ്രസിഡണ്ട്‌ സ:പി.ഹരീന്ദ്രന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട ആരോഗ്യ വകുപ്പ്  മന്ത്രി ശ്രീമതി കെ.കെ.ശൈലജ ടീച്ചർ ഉത്ഘാടനം ചെയ്തു. 
SSLC വിഭാഗത്തിൽ 
A+ നേടിയ (1) അശ്വന്ത്.സി (2) അഭിരാം കെ രഞ്ജിത്ത് (3) ശിവാനി.പി.ടി  (4) ആദിത്യൻ.എം  (5) അഭിജിത്ത് ചന്ദ്ര (6) റിയവിജയൻ.സി (7) രാഹുൽ ബി പ്രേമൻ (8) നന്ദന.കെ  (9) ആദർശ്‌.ബി  (10 ) അചിന്ദ്. പി. എം  എന്നീ വിദ്യാർത്ഥികളും , പ്ലസ്  ടു  വിഭാഗത്തിൽ A+ നേടിയ (1) കാവ്യ.കെ  (2) അനുവിന്ദ്.കെ  ( 3) വിഥുന്യ അണിയേരി എന്നീ വിദ്യാർത്ഥികൾക്കും ക്യാഷ് അവാർഡും ഉപഹാരവും ബഹു. മന്ത്രി വിതരണം ചെയ്തു. 
ചടങ്ങിൽ ആശംസകൾ നേർന്നുകൊണ്ട് CITU സംസ്ഥാന സെക്രട്ടറി സ:കെ.പി.സഹദേവൻ, ജില്ലാ സെക്രട്ടറി സ:ടി.പി.ശ്രീധരൻ എന്നിവർ സംസാരിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി സ:വി.വി.ബാലകൃഷ്ണൻ സ്വാഗതമാശംസിച്ചു. അനുമോദനത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് പ്ലസ്  ടു  വിഭാഗത്തിൽ നിന്ന് കെ.കാവ്യ സംസാരിച്ചു. SSLC വിഭാഗത്തിൽ നന്ദന.കെ  ഒരു കവിത ആലപിച്ചു. യൂണിയൻ ജോയിന്റ് സെക്രട്ടറി സ:പി.ഹാരിസൻ കൃതജ്ഞത രേഖപ്പെടുത്തി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha