കൂത്തുപറമ്പ്: കൂത്തുപറമ്പ് നഗരസഭാ ബസ് സ്റ്റാന്‍ഡ് നിര്‍മാണ പ്രവൃത്തിക്ക് തടസമായി നിന്ന കെട്ടിട സമുച്ചയം നഗരസഭാധികൃതര്‍ പൊളിച്ചുനീക്കി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൂത്തുപറമ്പ്: കൂത്തുപറമ്പ് നഗരസഭാ ബസ് സ്റ്റാന്‍ഡ് നിര്‍മാണ പ്രവൃത്തിക്ക് തടസമായി നിന്ന കെട്ടിട സമുച്ചയം നഗരസഭാധികൃതര്‍ പൊളിച്ചുനീക്കി. കെട്ടിടം പൊളിക്കുന്നതിനെതിരെ കെട്ടിട ഉടമയുടെ മകന്‍ സ്ഥലത്ത് ആത്മഹത്യാ ശ്രമം നടത്തി.

കൂത്തുപറമ്പ് ടൗണിനു സമീപം കണ്ണൂര്‍ റോഡരികില്‍ കവനിശേരി ചന്ദ്രമതിയുടെ ഉടമസ്ഥതയിലുള്ള ഇരുനില കെട്ടിടമാണ് ഇന്ന് ഉച്ചയോടെ പൊളിച്ചു നീക്കിയത്. ബസ് സ്റ്റാന്‍ഡ് നിര്‍മാണത്തിനായി ഈ കെട്ടിടമുള്‍പ്പെടെ സ്ഥലം ഏറ്റെടുക്കാന്‍ നഗരസഭ നേരത്തെ തീരുമാനിച്ചിരുന്നു.

ഇതു പ്രകാരം ഇരുപത്തിയേഴു പേരുടെ സ്ഥലം ഏറ്റെടുത്തെങ്കിലും ഈ തീരുമാനത്തിനെതിരെ ചന്ദ്രമതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ ജൂണ്‍ മൂന്നിന് നഗരസഭയ്ക്ക് അനുകൂലമായി കോടതി ഉത്തരവുïായി.ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഒന്നര മാസമായി നഗരസഭയുടെ അധീനതയിലായിരുന്നു ഈ കെട്ടിടം. ഒഴിപ്പിക്കല്‍ നടപടിയുടെ ഭാഗമായി കെട്ടിടത്തിലെ സാധനങ്ങള്‍ എടുത്തു മാറ്റാന്‍ ഈ മാസം 13 വരെ കെട്ടിട ഉടമയ്ക്ക് സാവകാശം നല്‍കിയിരുന്നു.

ഇതിനു തയ്യാറാകാത്തതിനെ തുടര്‍ന്നാണ് നഗരസഭാധികൃതരും റവന്യൂ അധികൃതരും പൊലിസ് സഹായത്തോടെ കെട്ടിടത്തിലെ സാധനങ്ങള്‍ എടുത്തു മാറ്റുകയും ജെ.സി.ബിയുടെ സഹായത്തോടെ കെട്ടിടം പൊളിച്ചുമാറ്റുകയും ചെയ്തത്.
ഇതിനിടെ രാവിലെ കെട്ടിടത്തിലെ വസ്തുക്കള്‍ എടുത്തു മാറ്റാന്‍ തുടങ്ങിയപ്പോഴാണ് കെട്ടിട ഉടമയുടെ മകന്‍ രജീഷ് കെട്ടിടം പൊളിക്കുന്നതിനെതിരെ ആത്മഹത്യാ ഭീഷണി മുഴക്കിയത്.

കെട്ടിടം പൊളിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്നായിരുന്നു ഈയാളുടെ ഭീഷണി. ഇതിനു ശേഷം തൊട്ടടുത്ത് തന്നെയുള്ള സ്വന്തം വീട്ടിലേക്കു പോയ രജീഷ് മണ്ണെണ്ണയും ലൈറ്ററുമായി എത്തി കെട്ടിടത്തിന്റെ മുകളിലേക്ക് കയറി മണ്ണെണ്ണ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. ഉടന്‍ സ്ഥലത്തുïായിരുന്ന പൊലിസ് ഇയാളെ പിടികൂടി സ്റ്റേഷനിലെത്തിക്കുകയുമായിരുന്നു.Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha