ഇരിട്ടി ബസ്റ്റാന്റ് റോഡ് കെ എസ് ടി പി മെക്കാഡം ടാറിംഗ് നടത്തി നവീകരിക്കും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



ഇരിട്ടി : പാടേ തകർന്ന് ബസ്സുകൾ ഉപേക്ഷിച്ച ഇരിട്ടി ബസ് സ്റ്റാന്റ് വൺവേ റോഡ് കെ എസ് ടി പി മെക്കാഡം ടാറിങ് ചെയ്‌തു നവീകരിക്കും.  തലശേരി -കൂട്ടുപുഴ കെ എസ് ടിപി റോഡ് വികസനത്തിന്റെ ഭാഗമായി ഇപ്പോൾ ടൗൺ വികസന പ്രവർത്തികൾ നടന്നുവരികായാണ്. ഇതിന്റെ ഭാഗമായാണ് 350 മീറ്റർ മാത്രം ദൈർഖ്യമുള്ള ബസ് സ്റ്റാന്റ് റോഡും കെ എസ് ടി മെക്കാഡം ടാർ ചെയ്ത് നവീകരിക്കാൻ തീരുമാനിച്ചത്.   ഇപ്പോൾ നഗരസഭക്കു കീഴിലാണ് ഈ  റോഡ് . അകെ തകർന്നു വൻ കുഴികൾ രൂപപ്പെട്ടതിനെത്തുടർന്ന് ഇത് വഴിയുള്ള ബസ് ഗതാഗതം നിർത്തിവെച്ചിരിക്കുകയായിരുന്നു. ഓണത്തിന് മുൻപേ തന്നെ പ്രവർത്തി പൂർത്തിയാക്കാനാണ് അധികൃതർ ഉദ്ദേശിക്കുന്നത്.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha