മത സാഹോദര്യ സന്ദേശമോതി ഹൈന്ദവ വീടുകളിൽ ഓണക്കിറ്റുകളുമായി മുസ്ലിംലീഗ് പ്രവർത്തകർ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



കാഞ്ഞിരോട്: കാലുഷ്യം നിറഞ്ഞ ഈ യുഗത്തിൽ മത സാഹോദര്യം ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യവുമായി കാഞ്ഞിരോട് ശാഖാ മുസ്ലിംലീഗിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇ.അഹമ്മദ് ചാരിറ്റി സെല്ലിന്റെ ആഭിമുഖ്യത്തിൽ അമ്പതോളം നിർദ്ദനരായ ഹൈന്ദവ കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. ചടങ്ങുകളേതുമില്ലാതെ പ്രവർത്തകർ നേരിട്ട് വീടുകളിലെത്തിക്കുകയായിരുന്നു. കാഞ്ഞിരോട് ശാഖാ മുസ്ലിം ലീഗ് പ്രസിഡണ്ട് അഹമ്മദ് തളയങ്കണ്ടി, കണ്ണൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അഷ്റഫ് കാഞ്ഞിരോട്, നേതാക്കളായ പി.സി ഹമീദ് , ഷബീർ പി.സി, സി.കെ ജസീം, പി.സി.പി നൗഫൽ, അജ്മൽ സി.പി, നസീർ സി.പി നേതൃത്വം നൽകി.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha