ഇരിട്ടി മേഖലയിൽ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo
ഇരിട്ടി. എസ്എൻഡിപി യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുവിന്റെ 165 -ാമത് ജന്മദിനം വിവിധ പരിപാടികളോടെ മേഖലയിലെങ്ങും ആഘോഷിച്ചു. നഗരത്തിൽ യൂണിയൻ നേതൃത്വത്തിലും താലൂക്കിലെ 44 ശാഖാ കേന്ദ്രങ്ങളിൽ അതതു ശാഖകളുടെ നേതൃത്വത്തിലും ഘോഷയാത്രയും സാസ്‌കാരിക സമ്മേളനവും നടന്നു. 
ഇരിട്ടിയിൽ മോലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്ര പരിസരത്ത് ആരംഭിച്ച ഘോഷയാത്ര നഗരം ചുറ്റി കല്ലുമുട്ടി ഗുരുമന്ദിരത്തിൽ സമാപിച്ചു. യൂണിയൻ നടത്തിയ മത്സരങ്ങളിൽ കലാവിഭാഗത്തിൽ കേളകം, കാക്കയങ്ങാട്, തില്ലങ്കേരി എന്നീ ശാഖകളും കായിക വിഭാഗത്തിൽ തില്ലങ്കേരി, കണിച്ചാർ, ഉളിക്കൽ എന്നീ ശാഖകളും യഥാക്രമം ഒന്നും രണ്ടും മുന്നൂം സ്ഥാനങ്ങൾ നേടി. പൂക്കള മത്സരത്തിൽ തില്ലങ്കേരി ശാഖക്കാണ് 1 -ാം സ്ഥാനം. കാക്കയങ്ങാട് 2 -ാം സ്ഥാനം നേടിയപ്പോൾ 3 -ാം സ്ഥാനം കണിച്ചാറും ഉളിക്കലും പങ്കിട്ടു.
ചതയദിന സമ്മേളനം സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ.വി.അജി അധ്യക്ഷത വഹിച്ചു. എസ്എൻഡിപി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ഇരിട്ടി നഗരസഭാ ചെയർമാൻ പി.പി.അശോകൻ, പായം പഞ്ചായത്ത് പ്രസിഡന്റ് എൻ.അശോകൻ, ജില്ലാ പഞ്ചായത്ത് അംഗം തോമസ് വർഗീസ്, എന്നിവർ മുഖ്യാഥികളായിരുന്നു. യോഗം അസി. സെക്രട്ടറി എം.ആർ.ഷാജി സമ്മാനദാനം നടത്തി. യൂണിയൻ സെക്രട്ടറി പി.എൻ.ബാബു, പി.കെ.മുസ്തഫ ഹാജി, കെ.എം.രാജൻ, എ.എൻ.സുകുമാരൻ, വി.ഭാസ്‌കരൻ, പി.കെ.വേലായുധൻ, സുരേന്ദ്രൻ തലച്ചിറ, രാധാമണി ഗോപി, നിർമല അനിരുദ്ധൻ, ഓമന വിശ്വംഭരൻ, രാജേഷ് കൊട്ടിയൂർ, സി.രാമചന്ദ്രൻ, കെ.കെ.സോമൻ എന്നിവർ പ്രസംഗിച്ചു.
ചന്ദനക്കാംപാറ, പയ്യാവൂർ, കാഞ്ഞിരക്കൊല്ലി, മണിപ്പാറ, കൊശവംവയൽ, കുളിഞ്ഞ, ശ്രീകണ്ഠാപുരം, പടിയൂർ, ഉളിക്കൽ, വിളമന, കോളിത്തട്ട്, പെരിങ്കരി, ആനപ്പന്തി, ചരൾ, വീർപ്പാട്, എടക്കാനം, മട്ടന്നൂർ, തില്ലങ്കേരി, കാക്കായങ്കാട്, മേനച്ചോടി, പുന്നപ്പാലം, കണിച്ചാർ, മണത്തണ, കേളകം, കൊട്ടിയൂർ, അടയ്ക്കാത്തോട്, ചെട്ടിയാംപറമ്പ്, വെള്ളുന്നി എന്നിവിടങ്ങളിൽ ശാഖകളുടെ നേതൃത്വത്തിൽ ഘോഷയാത്രയും സമ്മേളനവും നടത്തിPost a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha