ഗെയിംസ് ഫെസ്റ്റിവെൽ ക്രിക്കറ്റ്: ടോമ്പ് സി സി ജേതാക്കൾ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



കണ്ണാടിപറമ്പ് :നാറാത്ത് ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതി 2019-20

ഗെയിംസ് ഫെസ്റ്റിവെൽ ക്രിക്കറ്റ് ടോമ്പ് സി സി ജേതാക്കൾ . ഇന്ന് രാവിലെ കണ്ണാടിപറമ്പ് അമ്പലപ്പറമ്പിൽ നാറാത്ത് പഞ്ചായത്തിന്റെ കീഴിൽ നടന്ന 6 ഓവർ ഹാർഡ് ബോൾ ക്രിക്കറ്റ് ഫൈനൽ മത്സരത്തിൽ കരുത്തരായ ടൗൺ സി.സി കണ്ണാടിപറമ്പിനെ 19 റൺസിന് പരാജയപ്പെടുത്തി tomp cc ജേതാക്കളായി

പരിപാടിയിൽ നാറാത്ത് പഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ ജംഷീർ കെ.വി വിജയിച്ചവർക്ക് മെഡൽ നൽകി

മികച്ച ബാറ്റ്സ്മാനായി ടോംപ് സി സിയുടെ അനീസ് കണ്ണാടിപറമ്പിനെയും മികച്ച ബൗളറായി ഈഗിൾസ് നാറാത്തിന്റെ സുജിത്തിനെയും തെരെഞ്ഞെടുത്തു…

വിജയികൾക്കുള്ള സമ്മാനങ്ങൾ യൂത്ത് കോർഡിനേഷൻ കമ്മിറ്റി യുടെ യോഗത്തിൽ വെച്ച് വിതരണം ചെയ്യുമെന്ന് യൂത്ത് കോർഡിനേറ്റർ അറിയിച്ചു.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha