ഓണത്തിന് ഒരു കൊട്ട പൂവൊരുക്കി കൊളച്ചേരി വനിതാകൂട്ടായ്മ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഓണത്തിന് ഒരു കൊട്ട പൂവൊരുക്കി കൊളച്ചേരി വനിതാകൂട്ടായ്മ 


കൊളച്ചേരി..  പൂ പറിക്കാൻ പോരുമോ പോരുമോ എന്റെ കൂടെ എന്ന വാക്ക് അർത്ഥമാക്കി പ്രവർത്തിച്ചിരിക്കുകയാണ് കൊളച്ചേരിയിലെ ഒരു കൂട്ടം വീട്ടമ്മമാർ .  ഓണത്തിന് പൂക്കളം  ഒരുക്കാൻ  മൈസൂരിൽ നിന്നും  ഇറക്കുമതി ചെയ്ത പൂ ആശ്രയിക്കാതെ  കൊളച്ചേരി പഞ്ചായത്തിലെ നാലാം വാർഡിലെ നണിയൂർ  ഗ്രാമത്തിൽ  ഒരേക്കറിൽ പൂ കൃഷി ഒരുക്കി വിജയഗാഥ നേടിയിരിക്കുകയാണ്  വീട്ടമ്മമാരായ  ജയശ്രീചന്ദ്രനും സംഘവുംപഞ്ചായത്തിൽ നിന്നും ലഭ്യമായ  രണ്ടായിരത്തിൽ പരം വിത്ത് ഉപയോഗിച്ചാണ് ഇവർ കൃഷി ഇറക്കിയത്  ചുവപ്പും മഞ്ഞയും നിറമുള്ള ചെണ്ടുമല്ലിയാണ് ഇവർ  കൃഷി ചെയ്തത്.  ഏകദേശം അൻപത്തിഅഞ്ച് ദിവസം കൊണ്ടാണ് പൂ കൃഷി വിളവെടുപ്പിനു തയ്യാറാക്കിയത്.  ഒരേക്കറിൽ പൂ കൃഷി ചെയ്യാൻ ഈ വനിതാകൂട്ടായ്മക്ക് ചെലവായത് പതിനയായിരം    രൂപയാണ്  നിലവിലെ മാർക്കറ്റു വിലയേക്കാൾ അൻപത് രൂപ കുറച്ചാണ് ഇവരുടെ വിൽപ്പന. 


ഏകദേശം നൂറു കിലോയിൽ പരം പൂക്കൾ ആദ്യ സംരഭത്തിൽ തന്നെ ഇവർ വിളവെടുത്തു കഴിഞ്ഞു.  
ഇതിനിടയിൽ ഉണ്ടായ  മഴകെടുതിയിൽ  ഭാഗികമായി വിത്തുകൾ മഴ കൊണ്ട് നശിച്ചത് തിരിച്ചടി ആയെങ്കിലും ഈ കൂട്ടായ്മയുടെ ഒത്തൊരുമയിൽ മഴ വരെ മാറികൊടുത്തു ഇവരുടെ പൂ വസന്തം കാണാൻ 
ജയശ്രീയെ കൂടാതെ റീന, ജാനകി, വിലാസനി,  പ്രസന്ന,  സുധ എന്നിവരാണ് പൂ കൃഷിയെ പരിപാലിച്ചത്  കാട് മൂടി കിടന്ന പറമ്പ് തൊഴിലുറപ്പ് പ്രവർത്തകരുടെ ശ്രമദാനത്തിൽ വെട്ടി തെളിയിക്കുകയും  ഒപ്പം കുടുംബക്കാർ കൂടി സഹായിച്ചപ്പോൾ  മറ്റൊരു  ഗുണ്ടൽപെട്ടായി കൊളച്ചേരി മാറി.  
കൃഷിവകുപ്പിന്റെ സഹായവും കൂടിയായപ്പോൾ  കൃഷി കൊഴുത്തുതന്നെ നിന്നും.. മലയാളികളുടെ ഓണം ഇനി അതിർത്തി കടന്നു വരാത്ത പൂക്കളം ഒരുക്കാൻ  അടുത്ത വർഷവും പൂ കൃഷി തുടരാൻ തന്നെയാണ്  ഈ പെൺ കൂട്ടായ്മയുടെ തീരുമാനം.

തയ്യാറാക്കിയത് 


T. K. N 
നടുവനാട് 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha